വൃ​ക്ക വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യെ​ന്ന പ​രാ​തി​യി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍; രോഗിയുടെ ബന്ധുക്കളിൽ നിന്നും വാങ്ങിയത് നാലുലക്ഷം രൂപ;  പരിശോധനയിൽ  വാ​ഗ്ദാ​നം ന​ല്‍​കി​യ വൃ​ക്ക രോ​ഗി​ക്ക് യോ​ജി​ക്കാ​തെ വന്നതിനെ തുടർന്ന് ഇയാൾ മുങ്ങുകയായിരുന്നു

നാ​ദാ​പു​രം:​വൃ​ക്ക രോ​ഗി​യാ​യ യു​വാ​വി​ന് വൃ​ക്ക ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് പ​ണം ത​ട്ടി​യ യു​വാ​വ് അ​റ​സ്റ്റി​ലാ​യ സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കു​ന്നു.​ കോ​ഴി​ക്കോ​ട് കോ​ട്ടു​ളി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ബെ​ന്‍​സീ​ര്‍ (39)നെ​യാ​ണ് നാ​ദാ​പു​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യ​ത​ത്.​

തൂ​ണേ​രി സ്വ​ദേ​ശി​യാ​യ വൃ​ക്ക രോ​ഗി​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. മ​റ്റൊ​രു ത​ട്ടി​പ്പ് കേ​സി​ല്‍ കോ​ഴി​ക്കോ​ട് ക​സ​ബ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് റി​മാ​ന്‍റി​ലാ​യ പ്ര​തി​യെ കോ​ഴി​ക്കോ​ട് ജു​ഡീ​ഷ്യ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി അ​നു​മ​തി​യോ​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി മൂ​ന്ന് ദി​വ​സ​ത്തേ​ക്ക് കൂ​ടു​ത​ല്‍ തെ​ളി​വെ​ടു​പ്പി​നാ​യി ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങു​ക​യാ​യി​രു​ന്നു.​ഇ​പ്പോ​ള്‍ നാ​ദാ​പു​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ബെ​ന്‍​സീ​ര്‍ സ​മാ​ന​മാ​യ രീ​തി​യി​ല്‍ മ​റ്റി​ട​ങ്ങ​ളി​ല്‍ ത​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ണ്ടോ എ​ന്ന കാ​ര്യം പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണെ​ന്ന്പോ​ലീ​സ് പ​റ​ഞ്ഞു.​

കൂ​ടാ​തെ വൃ​ക്ക വാ​ഗ്ദാ​നം ചെ​യ്ത് ഇ​ട​നി​ല​ക്കാ​രാ​യി പ്ര​വ​ര്‍​ത്തി​ച്ച് പ​ണം ത​ട്ടി​യ സം​ഭ​വ​ങ്ങ​ളു​ണ്ടോ എ​ന്ന കാ​ര്യ​വും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.2017 ജൂ​ലൈ മാ​സ​ത്തി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.​ഏ​റ​ണാ​കു​ളം മെ​ഡി​ക്ക​ല്‍ ട്ര​സ്റ്റി​ല്‍ വെ​ച്ച് വൃ​ക്ക മാ​റ്റി വെ​ക്ക​ല്‍ ന​ട​ത്താ​മെ​ന്നാ​ണ് വാ​ഗ്ദാ​നം ചെ​യ്ത​ത്.​ബെ​ന്‍​സീ​റും,കു​റ്റ്യാ​ടി സ്വ​ദേ​ശി​യാ​യ മ​റ്റൊ​രു യു​വാ​വും ചേ​ര്‍​ന്നാ​ണ് എ ​പോ​സ​റ്റീ​വ് ഗ്രൂ​പ്പി​ല്‍ പെ​ട്ട വൃ​ക്ക ആ​വ​ശ്യ​മു​ണ്ടെ​ന്ന വി​വ​ര​ത്തെ തു​ട​ര്‍​ന്ന് രോ​ഗി​യെ സ​മീ​പി​ക്കു​ന്ന​ത്.​

നാ​ല് ല​ക്ഷം രൂ​പ​യാ​ണ് ഇ​വ​ര്‍ അ​ഡ്വാ​ന്‍​സാ​യി ആ​വ​ശ്യ​പ്പെ​ട്ട​ത്.​ഇ​ത് പ്ര​കാ​രം രോ​ഗി​യു​ടെ ബ​ന്ധു​ക്ക​ളും മ​റ്റും ചേ​ര്‍​ന്ന് ബെ​ന്‍​സീ​റി​ന് ജൂ​ലൈ മാ​സം മു​പ്പ​ത്തി​യൊ​ന്നി​ന് ഒ​രു ല​ക്ഷം രൂ​പ പ​ണ​മാ​യും,ബാ​ക്കി തു​ക ഐ​ഡി​ബ ഐ ​ബാ​ങ്ക് വ​ഴി കൈ​മാ​റു​ക​യു​മാ​യി​രു​ന്നു.​ഇ​തി​നി​ടെ ര​ണ്ട് ത​വ​ണ രോ​ഗി​യേ​യും കൂ​ട്ടി ആ​ശു​പ​ത്രി​യി​ലെ​ത്തി മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​യി​രു​ന്നു.​എ​ന്നാ​ല്‍ പ്ര​തി വാ​ഗ്ദാ​നം ന​ല്‍​കി​യ വൃ​ക്ക രോ​ഗി​ക്ക് യോ​ജി​ക്കാ​തെ വ​രി​ക​യും പി​ന്നീ​ട് ബെ​ന്‍​സീ​ര്‍ മു​ങ്ങു​ക​യും ചെ​യ്‌​തെ​ന്നാ​ണ് പ​രാ​തി​ക്കാ​ര്‍ പ​റ​യു​ന്ന​ത്.

19 ല​ക്ഷം രൂ​പ​യാ​ണ് ഇ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​തെ​ന്നും ഓ​പ്പ​റേ​ഷ​ന്‍ തീ​രു​മാ​നി​ക്കു​മ്പോ​ള്‍ ന​ല്‍​ക​ണ​മെ​ന്നു​മാ​യി​രു​ന്നു ക​രാ​റു​ണ്ടാ​ക്കി​യ​ത.​രോ​ഗി​യു​ടെ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് പ്ര​തി ക​സ​ബ പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത മ​റ്റൊ​രു വ​ഞ്ച​നാ കേ​സി​ല്‍ റി​മാ​ന്‍റി​ല്‍ ക​ഴി​യു​ക​യാ​ണെ​ന്ന വി​വ​ര​മ​റി​ഞ്ഞ​ത്.

Related posts