പ്രണയിച്ച് വിവാഹം കഴിച്ചവരെ ഭ്രഷ്ട് കൽപ്പിച്ചെന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതം; സ്വാഭാവിക നടപടികൾ മാത്രമെന്ന് എടുത്തതെന്ന് യാ​ദ​വ​സേ​വാ​ സ​മി​തി

sukanya-lമാ​ന​ന്ത​വാ​ടി: പ്ര​ണ​യി​ച്ച് വി​വാ​ഹം ക​ഴി​ച്ച ദ​ന്പ​തി​ക​ൾ​ക്ക് യാ​ദ​വ സ​മു​ദാ​യം ഭ്ര​ഷ്ട് ക​ൽ​പ്പി​ച്ചെ​ന്ന ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന്  യാ​ദ​വ​സേ​വാ​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ  അ​വ​കാ​ശ​പ്പെ​ട്ടു എ​രു​മ​ത്തെ​രു​വി​ലെ അ​രു​ണ്‍​പ്ര​സാ​ദി​നും ഭാ​ര്യ സു​ക​ന്യ​യ്ക്കും സ​മു​ദാ​യ​വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പ്ര​ചാ​ര​ണം. ആ​ചാ​ര​വി​രു​ദ്ധ​മാ​യി അ​ന്യ​ജാ​തി​യി​ൽ​പ്പെ​ട്ട​യാ​ളെ വി​വാ​ഹം ചെ​യ്ത​തി​നു​ള്ള സ്വാ​ഭാ​വി​ക ന​ട​പ​ടി​ക​ൾ മാ​ത്ര​മാ​ണ് സു​ക​ന്യ​യ്ക്കും ഭ​ർ​ത്താ​വി​നു​മെ​തി​രെ ഉ​ണ്ടാ​യ​ത്.

സ​മു​ദാ​യം ആ​ർ​ക്കും വി​ല​ക്കോ ഭ്ര​ഷ്ടോ ക​ൽ​പ്പി​ച്ചി​ട്ടി​ല്ല.  വ്യ​ക്തി​താ​ത്പ​ര്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി കു​ല​ത്തി​ന്‍റെ ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളെ അ​വ​ഗ​ണി​ച്ചു​പോ​യ​വ​ർ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി രം​ഗ​ത്തു​വ​ന്ന​ത് സം​ശ​യാ​സ്പ​ദ​മാ​ണ്. ഉൗ​രു​വി​ല​ക്കെ​ന്നും മ​റ്റും പ​റ​ഞ്ഞ് സ​മൂ​ഹ​മ​ധ്യ​ത്തി​ൽ യാ​ദ​വ​ സ​മു​ദാ​യ​ത്തെ ഇ​ക​ഴ്ത്തു​ന്ന​ത്  വേ​ദ​നാ​ജ​ന​ക​മാ​ണ്.

ദ​ന്പ​തി​ക​ൾ  ക്ഷേ​ത്ര​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​തും  പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തും  വി​ല​ക്കി​യി​ട്ടി​ല്ല. എ​ന്നാ​ൽ ആ​ചാ​ര​ങ്ങ​ൾ തെ​റ്റി​ച്ച്  പു​റ​ത്തു​പോ​യ​വ​രെ​ന്ന​ നി​ല​യി​ൽ സ​മു​ദാ​യ​കാ​ര്യ​ങ്ങ​ളി​ൽ അ​വ​രെ ഇ​ട​പെ​ടു​ത്തു​ക​യു​മി​ല്ല-​ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

യാ​ദ​വ​സേ​വാ​സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ടി. ​മ​ണി, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​വി. സു​രേ​ന്ദ്ര​ൻ, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. മോ​ഹ​ന​ൻ, സെ​ക്ര​ട്ട​റി എം.​കെ. ജി​ജേ​ഷ്, ട്ര​ഷ​റ​ർ ടി. ​മ​ഹേ​ഷ്, എം. ​ര​മേ​ശ​ൻ, എം.​എം. ശ്രീ​ജി​ത്ത് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts