പരാതി പ്രളയം;  കരുനാഗപ്പള്ളിയിൽ ഫോ​ർ​മാ​ലി​ൻ ക​ല​ർ​ന്ന മ​ത്സ്യം ഭ​ക്ഷ്യ സു​ര​ക്ഷാ പി​ടി​ച്ചെ​ടു​ത്തു നശിപ്പിച്ചു


ക​രു​നാ​ഗ​പ്പ​ള്ളി :ഭ​ക്ഷ്യ സു​ര​ക്ഷാ വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വി​ഷാം​ശം ക​ല​ർ​ന്ന മ​ത്സ്യം ക​ണ്ടെ​ടു​ത്ത് ന​ശി​പ്പി​ച്ചു.​ക​രു​നാ​ഗ​പ്പ​ള്ളി, കു​ന്ന​ത്തൂ​ർ താ​ലൂ​ക്കു​ക​ളി​ൽ ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി ന​ട​ത്തി​വ​ന്ന രാ​ത്രി കാ​ല പ​രി​ശോ​ധനയു​ടെ ഭാ​ഗ​മാ​യാ​ണ് ഫോ​ർ​മാ​ലി​ൻ ക​ല​ർ​ന്ന മ​ത്സ്യം ക​ണ്ടെ​ത്തി​യ​ത്.​

ക​രു​നാ​ഗ​പ്പ​ള്ളി പു​തി​യ കാ​വി​നു സ​മീ​പ​ത്തെ വ​ഴി​യോ​ര ക​ച്ച​വ​ട സ്ഥാ​പ​ന​ത്തി​ലെ​യും ക​ന്നേ​റ്റി പാ​ല​ത്തി​നു സ​മീ​പ​മു​ള്ള ക​ച്ച​വ​ട കേ​ന്ദ്ര​ത്തി​ലു​മാ​ണ് വി​ഷാം​ശം കി​ളി​മീ​ൻ ക​ണ്ടെ​ത്തി​യ​ത്.​മ​റ്റു മ​ത്സ്യ​ങ്ങ​ളി​ൽ ഫോ​ർ​മാ​ലി​ന്റ അം​ശം ക​ണ്ടെ​ത്തി​യി​ല്ല.

പി​ടി​ച്ചെ​ടു​ത്ത കി​ളി​മീ​ൻ പി​ന്നീ​ട് കു​ഴി​ച്ചു​മൂ​ടി.​ക​മ്മീ​ഷ​ൻ ഏ​ജ​ന്റി​ൽ നി​ന്നും വാ​ങ്ങി​യ മ​ത്സ്യ​ത്തി​ലാ​ണ് ഫോ​ർ​മാ​ലി​ൽ ക​ണ്ടെ​ത്തി​യ​ത്. കി​ളി​മീ​നി​ൽ രാ​സ​പ​ദാ​ർ​ത്ഥ​ങ്ങ​ൾ ക​ല​ർ​ന്ന​താ​യു​ള്ള നി​ര​വ​ധി പ​രാ​തി​ക​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഫു​ഡ് സേ​ഫ്റ്റി വി​ഭാ​ഗ​ത്തി​നു് ല​ഭി​ച്ച​ത്.​

ക​രു​നാ​ഗ​പ്പ​ള്ളി സ​ർ​ക്കി​ൾ ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ർ അ​ഞ്ജു, കു​ന്ന​ത്തൂ​ർ സ​ർ​ക്കി​ൾ ഫു​ഡ്സേ​ഫ്റ്റി ഓ​ഫീ​സ​ർ റ​സീ​മ​എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.

Related posts