നിലവിളികേട്ട്  കിണറ്റിൻ കരയിലേക്ക് എല്ലാവരും ഓടിയെത്തി; ആ​​ഴ​​മേ​​റി​​യ കി​​ണ​​റി​​നു മു​​ന്നി​​ല്‍ അ​​വ​​ര്‍​ നി​​സ​​ഹാ​​യ​​രാ​​യി നോക്കിനിന്നപ്പോൾ, ജി​​നു​​വി​​ന്‍റെ ധൈ​​ര്യം ലെ​​വി​​ന് പു​​തു​​ജീ​​വ​​നാ​​യി

ഏ​​റ്റു​​മാ​​നൂ​​ര്‍: ജി​​നു​​വി​​ന്‍റെ ധൈ​​ര്യം ലെ​​വി​​ന് പു​​തു​​ജീ​​വ​​നാ​​യി. കി​​ണ​​റ്റി​​ല്‍ വീ​​ണ മൂ​​ന്നാം ക്ലാ​​സു​​കാ​​ര​​നെ സ​​മീ​​പ​​വാ​​സി​​യാ​​യ ചെ​​റു​​പ്പ​​ക്കാ​​ര​​ന്‍ സാ​​ഹ​​സി​​ക​​മാ​​യാ​​ണ് ര​​ക്ഷ​​പ്പെ​​ടു​​ത്തി​​യ​​ത്.

നീ​​ണ്ടൂ​​ര്‍ പ​​ഞ്ചാ​​യ​​ത്തി​​ലെ ഓ​​ണം​​തു​​രു​​ത്തി​​ലാ​​ണ് സം​​ഭ​​വം. ഓ​​ണം​​തു​​രു​​ത്ത് വാ​​സ്‌​​കോ ജം​​ഗ്ഷ​​ന് സ​​മീ​​പം കോ​​താ​​ട്ട് ഭാ​​ഗ​​ത്ത് താ​​മ​​സി​​ക്കു​​ന്ന മൂ​​ന്നാം ക്ലാ​​സ് വി​​ദ്യാ​​ര്‍​ഥി​​യാ​​യ ലെ​​വി​​ന്‍ ഷൈ​​ജു സ്‌​​കൂ​​ളി​​ല്‍​നി​​ന്ന് വീ​​ടി​​ന്‍റെ പി​​ന്‍​വ​​ശ​​ത്തു​​ള്ള എ​​ളു​​പ്പ വ​​ഴി​​യി​​ലൂ​​ടെ വീ​​ട്ടി​​ലേ​​ക്ക് വ​​രു​​മ്പോ​​ള്‍ പൊ​​ട്ട​​ക്കി​​ണ​​റ്റി​​ല്‍ കാ​​ല്‍ വ​​ഴു​​തി വീ​​ഴു​​ക​​യാ​​യി​​രു​​ന്നു.

ശ​​ബ്ദം കേ​​ട്ട് സ​​മീ​​പ​​വാ​​സി​​ക​​ള്‍ ഓ​​ടി​​ക്കൂ​​ടി​​യെ​​ങ്കി​​ലും ആ​​ഴ​​മേ​​റി​​യ കി​​ണ​​റി​​നു മു​​ന്നി​​ല്‍ അ​​വ​​ര്‍​ക്ക് നി​​സ​​ഹാ​​യ​​രാ​​യി നി​​ല്‍​ക്കാ​​നേ സാ​​ധി​​ച്ചു​​ള്ളു.

ഈ ​​സ​​മ​​യം അ​​വി​​ടെ​​യെ​​ത്തി​​യ ജി​​നു സ​​മ​​യം അ​​ല്‍​പം​​പോ​​ലും ന​​ഷ്ട​​പ്പെ​​ടു​​ത്താ​​തെ ക​​ല്‍​ക്കെ​​ട്ടി​​ല്ലാ​​ത്ത കി​​ണ​​റ്റി​​ല്‍ വ​​ടം കെ​​ട്ടി ഇ​​റ​​ങ്ങു​​ക​​യും ലെ​​വി​​നെ നാ​​ട്ടു​​കാ​​രു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ ര​​ക്ഷി​​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു.

Related posts

Leave a Comment