ശരിയാക്കിത്തരാം..! വരൾച്ചയെ നേരിടാൻ പണം പ്രശ്നമാകില്ല; കുഴൽ കിണറുകൾ നന്നാക്കിയെടുത്തു ജലലഭ്യത ഉറപ്പാക്കും

kinarതൃ​ശൂ​ർ: വ​ര​ൾ​ച്ചാ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി വാ​ട്ട​ർ അ​ഥോ​റി​റ്റി​യും ജ​ല​നി​ധി​യും ചേ​ർ​ന്ന് സം​സ്ഥാ​ന​ത്താ​കെ കു​ഴ​ൽ​കി​ണ​റു​ക​ൾ ന​ന്നാ​ക്കി​യെ​ടു​ക്കു​മെ​ന്നു ജ​ല​വി​ഭ​വ​ മ​ന്ത്രി മാ​ത്യു ടി. ​തോ​മ​സ് പ​റ​ഞ്ഞു. പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യ 12,000 എ​ണ്ണ​ത്തി​നു പു​റ​മേ, 5585 കു​ഴ​ൽ​കി​ണ​റു​ക​ൾ പു​തി​യ​താ​യി നി​ർ​മി​ക്കും. മ​ല​പ്പു​റം-289, പാ​ല​ക്കാ​ട്-260, തൃ​ശൂ​ർ-300 എ​ന്നീ ക്ര​മ​ത്തി​ൽ കു​ഴ​ൽ​ക്കി​ണ​റു​ക​ൾ സ​ജ്ജ​മാ​ക്കും. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കു സം​സ്ഥാ​ന​ത​ല​ത്തി​ൽ 12 കോ​ടി രൂ​പ​യു​ടെ പ്ര​വ​ർ​ത്ത​നാ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. വരൾ​ച്ച​യെ നേ​രി​ടാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്കു പ​ണം പ്ര​ശ്ന​മാ​കി​ല്ലെ​ന്നു ധ​ന​മ​ന്ത്രി​യും മു​ഖ്യ​മ​ന്ത്രി​യും അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളു​ടെ വ​ര​ൾ​ച്ചാ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ജ​ല​വി​ഭ​വ​വ​കു​പ്പ് തൃ​ശൂ​ർ രാ​മ​നി​ല​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച അ​വ​ലോ​ക​ന യോ​ഗ​ത്തി​നു​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വ​ര​ൾ​ച്ച രൂ​ക്ഷ​മാ​കു​ന്ന​തി​നുമു​ൻ​പേ, ഫെ​ബ്രു​വ​രി മാ​സ​ത്തി​ൽ ത​ന്നെ വെ​ള്ള​മെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്.

ന​ട​പ​ടി​ക​ൾ എ​ല്ലാം പൂ​ർ​ണ​മാ​ണെ​ന്ന് അ​ഭി​പ്രാ​യ​മി​ല്ല. ചി​ല​യി​ട​ത്തു വെ​ള്ള​മെ​ത്തി​ക്കാ​നു​ള്ള പൈ​പ്പു​ക​ളി​ല്ല. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ശു​ദ്ധീ​ക​രി​ച്ച വെ​ള്ള​മെ​ത്തി​ക്കാ​ൻ സൗ​ക​ര്യ​മു​ണ്ടാ​ക്കും. സൗ​ജ​ന്യ​മാ​യി ന​ല്കു​ന്ന കു​ടി​വെ​ള്ള​ത്തി​ന് ഒ​രു കാ​ര​ണ​വ​ശാ​ലും പ​ണം ഈ​ടാ​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​ക​രു​ത്. ജ​ല​ത്തി​ന്‍റെ ഉ​പ​യോ​ഗ​ത്തി​ൽ കു​ടി​വെ​ള്ള​ത്തി​നുത​ന്നെ​യാ​ണ് മു​ഖ്യ പ​രി​ഗ​ണ​ന. കൃ​ഷി അ​പ്ര​സ​ക്ത​മാ​ണ് എ​ന്ന​ല്ല.

ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ ആ​വ​ശ്യ​മാ​യ കു​ടി​വെ​ള്ളം ല​ഭ്യ​മാ​കു​ന്നു​ണ്ടോ​യെ​ന്ന​ത് ഉ​റ​പ്പാ​ക്കി​യ​ശേ​ഷം കൃ​ഷി​ക്കോ, വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്കോ ജ​ലം ല​ഭി​ക്ക​ണ​മെ​ന്ന ന​യ​വും ജ​ല​സു​ര​ക്ഷാപാ​ഠ​ങ്ങ​ളും പൊ​തു​സ​മൂ​ഹം അ​ട​ക്ക​മു​ള്ള​വ​ർ ഏ​റ്റെ​ടു​ക്ക​ണം.
ജ​ല​ന​ഷ്്ടം ത​ട​യാ​ൻ പൊ​ട്ടി​യ പൈ​പ്പു​ക​ളു​ടെ കേ​ടു​പാ​ടു തീ​ർ​ക്കാ​ൻ വാ​ട്ട​ർ അ​ഥോ​റി​റ്റി​ക്കു ക​ർ​ശ​ന നി​ർ​ദേ​ശം ന​ല്കി​യി​ട്ടു​ണ്ട്. പൊ​തു​ജ​ന​ങ്ങ​ൾ​ക്കു പ​രാ​തി​യ​റി​യി​ക്കാ​ൻ ഒ​രു ടോ​ൾ​ഫ്രീ ന​ന്പ​റും, പ​രാ​തി സ്വീ​ക​രി​ക്കാ​ൻ എ​ല്ലാ ജി​ല്ല​ക​ളി​ലും കോ​ൾ​സെ​ന്‍റ​റു​ക​ളും പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്കാ​ൻ മു​ൻ​കൈ​യെ​ടു​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Related posts