സാ​മ്പ​ത്തി​ക ബാ​ധ്യ​ത! കൈ​ക്കു​ഞ്ഞു​മാ​യി കി​ണ​റ്റി​ലി​റ​ങ്ങി യുവാവിന്റെ ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി; യു​വാ​വി​നേ​യും കു​ഞ്ഞി​നേ​യും രക്ഷപെടുത്തിയത് സാ​ഹ​സി​ക​മാ​യി

ആ​റ്റി​ങ്ങ​ല്‍: കൈ​ക്കു​ഞ്ഞു​മാ​യി കി​ണ​റ്റി​ലി​റ​ങ്ങി ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കി​യ യു​വാ​വി​നേ​യും കു​ഞ്ഞി​നേ​യും അ​തി​സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി. ചെ​മ്പൂ​ര് ക​ട്ടി​യാ​ട് വി​നീ​ത് (38) ആ​ണ് ത​ന്‍റെ മൂ​ന്നു വ​യ​സു​ള്ള മ​ക​ൾ അ​മി​ത​യേ​യും കൊ​ണ്ട് വീ​ട്ടി​ലെ കി​ണ​റ്റി​ൽ ഇ​റ​ങ്ങി ആ​ത്മ​ഹ​ത്യാ​ഭീ​ഷി​ണി മു​ഴ​ക്കി​യ​ത്. നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടി അ​നു​ന​യി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചി​ട്ടും യു​വാ​വ് ചെ​വി​കൊ​ണ്ടി​ല്ല ഒ​ടു​വി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ, പോ​ലീ​സ്, ഫ​യ​ർ​ഫോ​ഴ്സ് എ​ന്നി​വ​ർ നാ​ല് മ​ണി​ക്കൂ​ർ കി​ണ​ഞ്ഞ് പ​രി​ശ്ര​മി​ച്ച് കു​ട്ടി​യെ പു​റ​ത്തെ​ടു​ത്തു. ഉ​ട​ൻ വി​നീ​ത് കി​ണ​റ്റി​ൽ ചാ​ടി.

പി​ന്നാ​ലെ ജീ​വ​ൻ പ​ണ​യം വ​ച്ച് ഫ​യ​ർ​ഫോ​ഴ്സ് ജീ​വ​ന​ക്കാ​രാ​യ അ​നീ​ഷ്, ശ്രീ​രൂ​പ്, ര​ജീ​ഷ് എ​ന്നി​വ​ർ കി​ണ​റ്റി​ൽ ഇ​റ​ങ്ങി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ഫ​യ​ർ​സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ സെ​ബാ​സ്റ്റ്യ​ൻ ലോ​പ്പ​സ്, ആ​റ്റി​ങ്ങ​ൽ പ്രൊ​ബേ​ഷ​ൻ എ​സ്ഐ​മാ​രാ​യ സു​ധീ​പ്, ജി​ബി എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രു​ന്നു സാ​ഹ​സി​ക​മാ​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം. വ​ൻ ജ​നാ​വ​ലി​യാ​ണ് തി​ങ്ങി​ക്കൂ​ടി​യ​ത്. സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​ണ് ആ​ത്മ​ഹ​ത്യാ ശ്ര​മ​ത്തി​ന് കാ​ര​ണം എ​ന്നു പ​റ​യു​ന്നു .

Related posts