അ​വ​സാ​ന ഏ​ക​ദി​ന​ത്തി​ൽ ഓ​സീ​സി​നെ ത​റ​പ​റ്റി​ച്ച് ഇ​ന്ത്യ ലോ​ക ഒ​ന്നാം റാങ്കിൽ

നാ​ഗ്പു​ര്‍: രോ​ഹി​ത് ശ​ര്‍മ ഒ​രി​ക്ക​ല്‍ക്കൂ​ടി സം​ഹാ​ര​താ​ണ്ഡ​വ​മാ​ടി​യ മ​ത്സ​ര​ത്തി​ല്‍ ഓസീസിനെതിരേ ഇ​ന്ത്യ​ക്കു ത​ക​ര്‍പ്പ​ന്‍ വി​ജ​യം. ഓ​പ്പ​ണിം​ഗ് കൂ​ട്ടു​കെ​ട്ട് ഇ​ത്ത​വ​ണ​യും ക​ത്തി​ക്ക​യ​റി​യ​പ്പോ​ള്‍ ഓ​സീ​സ് ഉ​യ​ര്‍ത്തി​യ 243 റ​ണ്‍സ് വി​ജ​യ​ല​ക്ഷ്യം 43 പ​ന്ത് ശേ​ഷി​ക്കെ ഇ​ന്ത്യ മ​റി​ക​ട​ക്കു​ക​യാ​യി​രു​ന്നു.

ഓസീസിനെതിരായ അവസാന ഏകദിനത്തിൽ ഏ​ഴ് വി​ക്ക​റ്റി​ന്‍റെ ഉ​ജ്വ​ല ജ​യ​മാ​ണ് ടീം ​ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​തോ​ടെ അ​ഞ്ചു മ​ത്സ​ര​ങ്ങ​ളു​ടെ ഏകദിന പ​ര​മ്പ​ര ഇ​ന്ത്യ 4-1നു ​സ്വ​ന്ത​മാ​ക്കി, മാ​ത്ര​വു​മ​ല്ല, വി​ജ​യ​ത്തോ​ടെ ഇ​ന്ത്യ​ക്ക് ലോ​ക റാ​ങ്കിം​ഗി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്താ​നു​മാ​യി. 119 പോ​യി​ന്‍റു​ള്ള ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ മ​റി​ക​ട​ന്ന് 120 പോ​യി​ന്‍റു​മാ​യാ​ണ് ഇ​ന്ത്യ ഏ​ക​ദി​ന റാ​ങ്കിം​ഗി​ല്‍ ഒ​ന്നാ​മ​തെ​ത്തി​യ​ത്. രോഹിത് ശർമയെ മാൻ ഓഫ് ദ മാച്ചായും ഹർദിക് പാണ്ഡ്യയെ മാൻ ഓഫ് ദ സീരീസായും തെര ഞ്ഞെടുത്തു. രോ​ഹി​ത് ശ​ര്‍മ​യു​ടെ സെ​ഞ്ചു​റി​യും (125) അ​ജി​ങ്ക്യ ര​ഹാ​നെ​യു​ടെ (61) അ​ര്‍ധ സെ​ഞ്ചു​റി​യു​മാ​ണ് ഓ​സീ​സി​നെ അ​നാ​യാ​സം മ​റി​ക​ട​ക്കാ​ന്‍ ഇ​ന്ത്യ​യെ സ​ഹാ​യി​ച്ച​ത്.

ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ല്‍ ഇ​രു​വ​രും ചേ​ര്‍ന്ന് 124 റ​ണ്‍സി​ന്‍റെ കൂ​ട്ടു​കെ​ട്ടാ​ണ് സൃ​ഷ്ടി​ച്ച​ത്. 109 പ​ന്തി​ല്‍ അ​ഞ്ച് സി​ക്‌​സും 11 ഫോ​റും അ​ട​ങ്ങു​ന്ന​താ​ണ് രോ​ഹി​ത് ശ​ര്‍മ​യു​ടെ ഇ​ന്നിം​ഗ്‌​സ്. രഹ​ാനെ 74 പ​ന്തി​ല്‍ ഏ​ഴ് ത​വ​ണ​യാ​ണ് പ​ന്തി​നെ അ​തി​ര്‍ത്തി ക​ട​ത്തി​യ​ത്. രോ​ഹി​ത് ശ​ര്‍മ​യു​ടെ ക​രി​യ​റി​ലെ 14-ാം സെ​ഞ്ചു​റി​യാ​ണി​ത്. സി​ക്‌​സ​ര്‍ അ​ടി​ച്ചു​കൊ​ണ്ടാ​ണ് രോ​ഹി​ത് സെ​ഞ്ചു​റി​യി​ലേ​ക്കു കു​തി​ച്ച​ത്. വിരാട് കോഹ്‌ലി 39 റൺസ് നേടി. ഓ​സ്‌​ട്രേ​ലി​യ​യ്ക്കു വേ​ണ്ടി സാം​ബ ര​ണ്ടു വി​ക്ക​റ്റ് നേ​ടി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ഓ​സ്‌​ട്രേ​ലി​യ നി​ശ്ചി​ത 50 ഓ​വ​റി​ല്‍ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 242 റ​ണ്‍സെ​ടു​ത്തു. ഓ​പ്പ​ണ​ര്‍ ഡേ​വി​ഡ് വാ​ര്‍ണ​റു​ടെ (53) അ​ര്‍ധ​സെ​ഞ്ചു​റി​യും ട്രാ​വി​സ് ഹെ​ഡ് (42), സ്റ്റോ​ണി​സ് (46), ആ​രോ​ണ്‍ ഫി​ഞ്ച് (32) എ​ന്നി​വ​രു​ടെ മി​ക​ച്ച ബാ​റ്റിം​ഗു​മാ​ണ് ഓ​സീ​സി​ന് ഭേ​ദ​പ്പെ​ട്ട സ്‌​കോ​റിലെത്തിച്ച​ത്. ‍ വാ​ര്‍ണ​റും ഫി​ഞ്ചും മി​ക​ച്ച തു​ട​ക്കം ന​ല്‍കി​യി​ട്ടും ഓ​സ്‌​ട്രേ​ലി​യ​യ്ക്ക് അതു മു​ത​ലാ​ക്കാ​നാ​യി​ല്ല.

ഇ​രു​വ​രും ചേ​ര്‍ന്ന് 66 റ​ണ്‍സാ​ണ് സ്‌​കോ​ര്‍ബോ​ര്‍ഡി​ല്‍ കൂ​ട്ടി​ച്ചേ​ര്‍ത്ത​ത്. എ​ന്നാ​ല്‍ സ്പി​ന്ന​ര്‍മാ​ര്‍ക്കു മു​ന്നി​ല്‍ പ​ത​റി​യ ഓ​സീ​സ് മ​ധ്യ​നി​ര ഒ​ന്നി​ന് 99 എ​ന്ന നി​ല​യി​ല്‍നി​ന്ന് നാ​ലി​ന് 118 എ​ന്ന നി​ല​യി​ലേ​ക്ക് ത​ക​ര്‍ന്നു. അ​വ​സാ​ന ഓ​വ​റു​ക​ളി​ലും ആ​ഞ്ഞ​ടി​ക്കാ​നും ഓ​സീ​സി​ന് ക​ഴി​ഞ്ഞി​ല്ല. വാ​ല​റ്റ​ത്തെ ബും​റ​യും ഭു​വ​നേ​ശ്വ​ര്‍ കു​മാ​റും ചേ​ര്‍ന്ന് ചു​രു​ട്ടി​ക്കെ​ട്ടി. അ​വ​സാ​ന അ​ഞ്ച് ഓ​വ​റി​ല്‍ മൂ​ന്ന് വി​ക്ക​റ്റു​ക​ളാ​ണ് വീ​ണ​ത്. ഓ​സ്‌​ട്രേ​ലി​യ നേ​ടി​യ​താ​ക​ട്ടെ 31 റ​ണ്‍സും.

ടീ​മി​ല്‍ തി​രി​ച്ചെ​ത്തി​യ അ​ക്സ​ര്‍ പ​ട്ടേ​ല്‍ മൂ​ന്നും ജ​സ്പ്രീ​ത് ബും​റ ര​ണ്ടും ഭു​വ​നേ​ശ്വ​ര്‍ കു​മാ​ര്‍, ഹ​ര്‍ദി​ക് പാ​ണ്ഡ്യ, കേ​ദാ​ര്‍ ജാ​ദ​വ് എ​ന്നി​വ​ര്‍ ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി. ബം​ഗ​ളൂ​രു​വി​ല്‍ ന​ട​ന്ന നാ​ലാം ഏ​ക​ദി​ന​ത്തി​ല്‍ ഓ​സ്ട്രേ​ലി​യ​ക്കാ​യി​രു​ന്നു ജ​യം. തു​ട​ര്‍ച്ച​യാ​യ ഒ​ന്‍പ​ത് ഏ​ക​ദി​ന​ങ്ങ​ള്‍ക്കു​ശേ​ഷം ഇ​ന്ത്യ വ​ഴ​ങ്ങി​യ തോ​ല്‍വി​യാ​യി​രു​ന്നു അത്.

Related posts