നുഴഞ്ഞു കയറ്റം; വിദഗ്ധമായി വീട്ടിനുള്ളില്‍ കയറിയ രാജവെമ്പാലയെ കണ്ട് വീട്ടുകാര്‍ ഞെട്ടി; വൈറലാകുന്ന ദൃശ്യങ്ങള്‍ കണ്ടത് ദശലക്ഷക്കണക്കിന് ആളുകള്‍

king-kobra-600പാമ്പുകളുടെ രാജാവെന്നാണ് രാജവെമ്പാല അറിയപ്പെടുന്നത്. കിംഗ് കോബ്രയെന്ന പേര് വെറുതെ കിട്ടിയതെല്ലെന്ന് ഇവനെ കാണുന്ന ഏവര്‍ക്കും മനസിലാകും. അത്ര കൂടിയ ഇനമാണെന്നു സാരം. മലേഷ്യയിലെ ഒരു വീട്ടില്‍ കയറിയ രാജവെമ്പാല രക്ഷപ്പെടുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
വെറും രാജവെമ്പാലയല്ല 15 അടിയോളം വരുന്ന കൂറ്റന്‍ പാമ്പാണ് വീടിനുള്ളില്‍ കടന്ന് വീട്ടുകാരെ ഞെട്ടിച്ചത്. സംഭവസ്ഥലത്തുണ്ടായിരുന്ന ഡെറിക് യിഫാന്‍ ആണ് രാജവെമ്പാലയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത് .

ജൂണ്‍ 18നാണ് ബാടു പഹാടിലുള്ള വീട്ടില്‍ രാജവെമ്പാല നുഴഞ്ഞുകയറിയത്. എന്തോ അസാധാരണമായ ശബ്ദം കേട്ട് വീട്ടുകാര്‍ നോക്കിയപ്പോഴാണ് സാധനങ്ങള്‍ക്കിടയിലൂടെ ഇഴഞ്ഞുവരുന്ന രാജവെമ്പാലയെ കണ്ടത്. വീട്ടുകാര്‍ ബഹളം വച്ചപ്പോള്‍ പതറിയ ഭീമന്‍ രാജവെമ്പാല ജനലിലൂടെ മുകളിലൂടെ പുറത്തു കടന്നു രക്ഷപ്പെടുകയും ചെയ്തു. വീട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് വനപാലകരെത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല.  എന്നാല്‍ രക്ഷപെട്ട രാജവെമ്പാല ഇനിയും എപ്പോള്‍ വേണമെങ്കിലും വീടിനുള്ളിലേക്ക് വരാമെന്ന ആശങ്കയിലാണു വീട്ടുകാര്‍. രാജവെമ്പാലയുടെ ദൃശ്യങ്ങള്‍ ഇതിനകം 45 ലക്ഷത്തിലധികം ആളുകളാണ് കണ്ടു കഴിഞ്ഞത്.

Related posts