തെ​ല​ങ്കാ​ന​യി​ൽ ബി​ജെ​പി അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യാ​ൽ മുസ്ലീം സം​വ​ര​ണം നി​ർ​ത്ത​ലാ​ക്കും;​അ​മി​ത് ഷാ

തെ​ല​ങ്കാ​ന​യി​ൽ ബി​ജെ​പി വി​ജ​യി​ച്ചാ​ൽ മു​സ്ലിം വി​ഭാ​ഗ​ത്തി​നു​ള്ള നാ​ല് ശ​ത​മാ​നം സം​വ​ര​ണം നി​ർ​ത്ത​ലാ​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ. ​ന​വം​ബ​ർ 30 നാ​ണ് തെ​ല​ങ്കാ​ന​യി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്.

ജ​ങ്കാ​വി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​വെ​യാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ​യാ​ണ് അ​മി​ത് ഷാ​യു​ടെ പ്ര​ഖ്യാ​പ​നം. സം​സ്ഥാ​ന​ത്ത് ഇ​പ്പോ​ൾ നി​ല​നി​ക്കു​ന്ന മു​സ്ലീം സം​വ​ര​ണം ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്നും ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ സം​വ​ര​ണം നി​ർ​ത്ത​ലാ​ക്കും.

മു​സ്‌​ലിം ക്വാ​ട്ട ഒ​ബി​സി, എ​സ്‌​സി, എ​സ്ടി എ​ന്നി​വ​യ്ക്ക് പു​ന​ർ​വി​ത​ര​ണം ചെ​യ്യു​മെ​ന്ന് അ​മി​ത് ഷാ ​പ​റ​ഞ്ഞു. മ​താ​ടി​സ്ഥാ​ന​ത്തി​ലു​ള്ള സം​വ​ര​ണം റ​ദ്ദാ​ക്കു​മെ​ന്നും മ​റ്റ് പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ൾ (ഒ​ബി​സി), പ​ട്ടി​ക​ജാ​തി (എ​സ്‌​സി), പ​ട്ടി​ക​വ​ർ​ഗ (എ​സ്‌​ടി) ക്വാ​ട്ട വ​ർ​ദ്ധി​പ്പി​ക്കു​മെ​ന്നും നേ​ര​ത്തെ അ​മി​ത്ഷാ വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു.

കോ​ൺ​ഗ്ര​സും ഭ​ര​ണ​ക​ക്ഷി​യാ​യ ഭാ​ര​ത് രാ​ഷ്ട്ര സ​മി​തി​യും പ​ട്ടി​ക വ​ർ​ഗ വി​രു​ദ്ധ പാ​ർ​ട്ടി​ക​ളാ​ണെ​ന്നും അ​മി​ത്ഷാ കൂ​ട്ടി​ച്ചേ​ർ​ത്തു

Related posts

Leave a Comment