ക​ർ​ഷ​ക സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഡ്യം; പി​ന്തു​ണ​യു​മാ​യി മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ കാ​ർ​ഷി​ക ന​യ​ങ്ങ​ൾ​ക്കെ​തി​രെ രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഡ്യം പ്ര​ഖ്യാ​പി​ച്ച് തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന സ​മ​ര​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​ങ്കെ​ടു​ക്കും. സം​യു​ക്ത ക​ർ​ഷ​ക സ​മി​തി ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ന് മു​ന്നി​ലാ​ണ് പ്ര​തി​ക്ഷേ​ധം ന​ട​ത്തു​ന്ന​ത്.

മു​ഖ്യ​മ​ന്ത്രി​യ്ക്കൊ​പ്പം മ​റ്റ് മ​ന്ത്രി​മാ​രും സ​മ​ര​മു​ഖ​ത്തെ​ത്തും. പ്ര​ത്യേ​ക നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ന് അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ഗ​വ​ർ​ണ​റും സ​ർ‍​ക്കാ​രും ത​മ്മി​ലു​ള്ള ത​ർ​ക്കം രൂ​ക്ഷ​മാ​കു​ന്ന​തി​ന് ഇ​ട​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും തെ​രു​വി​ലി​റ​ങ്ങു​ന്ന​ത്.

നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രെ പ്ര​മേ​യം പാ​സാ​ക്കാ​ൻ ഒ​രു മ​ണി​ക്കൂ​ർ നി​യ​മ​സ​ഭ കൂ​ടാ​നു​ള്ള സ​ർ​ക്കാ​ർ ശു​പാ​ർ‍​ശ​യാ​ണ് ഗ​വ​ർ​ണ​ർ ത​ള്ളി​യ​ത്.

Related posts

Leave a Comment