തകര്‍ത്തടിച്ച് ലാഥം, ബംഗ്ലാദേശിനെതിരേ കിവീസ് ജയം 77 റണ്‍സിന്

CHRISTCHURCH, NEW ZEALAND - DECEMBER 26:  James Neesham of New Zealand is congratulated by team mates after dismissing Mahmudullah of Bangladesh during the first One Day International match between New Zealand and Bangladesh at Hagley Oval on December 26, 2016 in Christchurch, New Zealand.  (Photo by Kai Schwoerer/Getty Images)ന്യൂസിലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ ബംഗ്ലാദേശിന് 77 റണ്‍സിന്റെ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 50 ഓവറില്‍ ഏഴ് വിക്കറ്റിന് 341 റണ്‍സ് അടിച്ചുകൂട്ടി. കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 44.5 ഓവറില്‍ 264 റണ്‍സിന് പുറത്തായി.

ഓപ്പണര്‍ ടോം ലാതം നേടിയ തകര്‍പ്പന്‍ സെഞ്ചുറിയാണ് കിവീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 121 പന്തില്‍ ഏഴ് ഫോറും നാല് സിക്‌സും പറത്തി ലാതം 137 റണ്‍സ് നേടി. 87 റണ്‍സ് നേടിയ കോളിന്‍ മുണ്‍റോ മികച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന് 158 റണ്‍സ് ആറാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തതോടെയാണ് കിവീസ് സ്‌കോര്‍ 300 കടന്ന് മുന്നേറിയത്. മുണ്‍റോ 87 റണ്‍സ് നേടി പുറത്തായി.

മറുവശത്ത് ബംഗ്ലാദേശ് ഒരിക്കല്‍ പോലും വിജയപ്രതീക്ഷ ഉയര്‍ത്തിയില്ല. സാക്കിബ് അല്‍ ഹസന്‍ (59), മൊസദേഖ് ഹൊസൈന്‍ (50) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. 42 റണ്‍സ് നേടിയ മുഷ്ഫിഖുര്‍ റഹീം പേശിവലിവ് മൂലം പിന്‍വാങ്ങി. കിവീസിന് വേണ്ടി ലോക്കി ഫെര്‍ഗ്യൂസന്‍, ജയിംസ് നീഷം എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ നേടി. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ കിവീസ് 1-0ന് മുന്നിലെത്തി. സെഞ്ചുറി നേടിയ ലാതമാണ് കളിയിലെ കേമന്‍.

Related posts