അ​ന്യ​ന്‍റെ ദുഃ​ഖ​ത്തി​ന് ആ​ശ്വാ​സം പ​ക​രു​മ്പോ​ഴാ​ണ് യ​ഥാ​ർ​ഥ മ​നു​ഷ്യ​ത്വം ജ​ന്മ​മെ​ടു​ക്കു​ന്ന​ത്; പ​ച്ച​പ്പി​നെ ഇ​ല്ലാ​താ​ക്കു​ന്ന ദു​ര​മൂ​ത്ത മ​ന​സാ​ണ്  ഇന്നുള്ള ആളുകൾക്കെന്ന് ല​ക്ഷ്മി​കു​ട്ടി​യ​മ്മ

കൊട്ടാരക്കര: സ​മൂ​ഹ​ത്തി​ൽ വേ​ദ​ന​ക​ളു​ടെ താ​ഴ്‌​വ​ര​യി​ൽ ക​ഴി​യാ​ൻ വി​ധി​ക്ക​പെ​ട്ട​വ​ർ​ക്കും ദുഃ​ഖ​ക​ളു​ടെ ക​രി​നി​ഴ​ലി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും ആ​ശ്വാ​സ​ത്തി​ന്‍റെ കൈ​ത്താ​ങ്ങു ന​ൽ​കു​മ്പോ​ഴാ​ണ് മ​നു​ഷ്യ​ത്വം എ​ന്ന വാ​ക്ക് അ​ർ​ഥവ​ത്താ​കു​ന്ന​തെ​ന്നു കെ. ല​ക്ഷ്മി​കു​ട്ടി​യ​മ്മ. ക​ല​യ​പു​രം ആ​ശ്ര​യ സ​ങ്കേ​ത​ത്തി​ൽ ന​ട​ന്ന അ​ന്താ​രാ​ഷ്ട്ര വ​നി​താ​ദി​നം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു പ്രസം ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

സ​ഹ​ജീ​വി സ്നേ​ഹം ഏ​റ്റ​വും മ​ഹ​ത്ത​ര​മാ​യി കാ​ണു​ന്ന ജ​ന​സ​മൂ​ഹ​മാ​ണ് ഞ​ങ്ങ​ൾ കാ​ടി​ൻ​റെ മ​ക്ക​ൾ​ക്കു​ള്ള​ത്. എ​ന്നാ​ൽ കാ​ടി​ന്‍റെ മ​ന​സ​റി​ഞ്ഞു ജീ​വി​ക്കു​ന്ന ഞ​ങ്ങ​ളെ അ​വി​ടെ​നി​ന്നും തു​ര​ത്തി ആ​ർ​ത്തി​മൂ​ത്ത വി​ക​സ​ന​ത്തി​ന്‍റെ പ​ദ്ധ​തി​ക​ളാ​ൽ പ​ച്ച​പ്പി​നെ ഇ​ല്ലാ​താ​ക്കു​ന്ന ദു​ര​മൂ​ത്ത മ​ന​സാ​ണ് ഇ​ന്ന് ബ​ഹു​പൂ​രി​പ​ക്ഷം ആ​ളു​ക​ൾ​ക്കും ഉ​ള്ള​ത്.

അ​തു​ണ്ടാ​ക്കു​ന്ന ദു​ര​ന്തം ഈ ​നാ​ടി​ന്‍റെ നാ​ശ​മാ​യി​രി​ക്കു​മെ​ന്നും അ​വ​ർ ഓ​ർ​മി​പ്പി​ച്ചു. ആ​ശ്ര​യ പ്ര​സി​ഡ​ന്റ് കെ. ​ശാ​ന്ത​ശി​വ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ർ സ​ബീ​ന ബീ​ഗം വി​ശി​ഷ്ട അ​തി​ഥി​യാ​യി​രു​ന്നു.

ആ​ർ . ര​ശ്മി, ച​ന്ദ്ര​കു​മാ​രി ടീ​ച്ച​ർ, സൂ​സ​മ്മ ബേ​ബി, റെ​വ. ഫാ . ​എ​ബ്ര​ഹാം അ​യ്യ​ന്തി​യി​ൽ ഒ​ഐ​സി, ജി. ​പ​ങ്ക​ജാ​ക്ഷ​ൻ പി​ള്ള , സി​സ്റ്റ​ർ ഹ​സി​യോ, ടി.​യു, അ​ല​ക്സാ​ണ്ട​ർ മേ​ട​യി​ൽ, ചി​ന്ന​മ്മ ജോ​ൺ, ജി. ​അ​ല​ക്സാ​ണ്ട​ർ, പി. ​രാ​ധാ​കൃ​ഷ്ണ പി​ള്ള , റെ​ജി തോ​മ​സ്, ക​ല​യ​പു​രം സ​ന്തോ​ഷ്, ക​ല​യ​പു​രം ജോ​സ്, മി​നി ജോ​സ്, ര​മ​ണി​കു​ട്ടി ടീ​ച്ച​ർ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.

ക​ല​യ​പു​രം നി​വാ​സി​ക​ളും വി​വി​ധ സാ​മൂ​ഹ്യ സാം​സ്‌​കാ​രി​ക രാ​ഷ്ട്രീ​യ പ്ര​തി​നി​ധി​ക​ളും ല​ക്ഷ്മി​കു​ട്ടി​യ​മ്മ​യ്ക്കു ആ​ദ​ര​വ് ന​ൽ​കി.

 

Related posts