ഇങ്ങനെ വളഞ്ഞു മൂക്കേല്‍ പിടിക്കാതെ പി. ജയരാജനെ പിന്തുണയ്ക്കുന്നുണ്ടെന്നു പറയാന്‍ ധൈര്യമുണ്ടാകണം ! ശാരദക്കുട്ടിക്ക് ചുട്ടമറുപടിയുമായി കെ.കെ രമ…

തനിക്കു നേരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച എഴുത്തുകാരി എസ്. ശാരദക്കുട്ടിക്ക് ചുട്ടമറുപടിയുമായി ആര്‍.എം.പി നേതാവ് കെ.കെ രമ. ശാരദക്കുട്ടിയുടെ സെലക്ടീവ് വിമര്‍ശനം ജനത്തിനു മനസിലാകുന്നുണ്ട്. വളഞ്ഞുമൂക്കുപിടിക്കാതെ പി.ജയരാജനെ പിന്തുണയ്ക്കുന്നുവെന്ന് പറയാന്‍ തയാറാവണമെന്നും കെ.കെ രമ ആവശ്യപെട്ടു. വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരനെ പിന്തുണയ്ക്കുമെന്ന് രമ വ്യക്തമാക്കിയിരുന്നു. ഇതിനെ വിമര്‍ശിച്ചായിരുന്നു ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. ഈ കുറിപ്പിനാണ് ഇപ്പോള്‍ രമ മറുപടി പറഞ്ഞിരിക്കുന്നത്.

അടിയന്തിരാവസ്ഥയുടെ നാളില്‍ പൊലീസ് ഉരുട്ടികൊന്ന എന്‍.ഐ.ടി വിദ്യാര്‍ഥി രാജനെ കാത്തിരിക്കുന്ന അച്ഛന്‍ ഈച്ചരവാര്യരുയുടെ അവസ്ഥ സൂചിപ്പിച്ചാണ് എഴുത്തുകാരി എസ്. ശാരക്കുട്ടി കെ.കെ രമയ്ക്കിട്ട് കുത്തിയത്. അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന കെ.കരുണാകരന്റെ മകനെ പിന്തുണയ്ക്കുന്നത് ധാര്‍മികതയല്ലെന്നായിരുന്നു വിമര്‍ശനം.

Related posts