തിരുവനന്തപുരം: കെ.എം. ഷാജഹാന്റെ വീടിന് സമീപത്തും പരിസര പ്രദേശത്തും ഷാജഹാനെതിരേ വ്യാപക പോസ്റ്ററുകളും ഫ്ളക്സുകളും. ഷാജഹാന് സാമൂഹിക വിപത്താണ്, അദ്ദേഹത്തിന്റെ മാനസിക നില പരിശോധിക്കണം, സ്ത്രീകളുടെ മാനം വിറ്റ് ജീവിക്കുന്നയാളാണ് ഷാജഹാനെന്നുമാണ് പോസ്റ്ററുകളിലെ പരാമര്‍ശങ്ങള്‍.
ഉള്ളൂര്‍ ചെറുവയ്ക്കല്‍ ജനകീയ സമിതിയുടെ പേരിലാണ് പോസ്റ്ററുകളും ഫ്ളക്സുകളും സ്ഥാപിച്ചിരിക്കുന്നത്. സിപിഎം വനിതാ നേതാവ് കെ. ഷൈന്‍, ഉണ്ണിക്കൃഷ്ണന് എംഎല്‍എ എന്നിവര്‍ക്കെതിരേ അപകീര്‍ത്തികരമായ കാര്യങ്ങള്‍ ഷാജഹാന്റെ യു ട്യൂബ് ചാനലിലൂടെ പ്രചരിപ്പിച്ചെന്ന കേസില്‍ ഷാജഹാനെതിരേ കേസെടുത്തിരുന്നു.
ഇന്നലെ രാത്രിയില്‍ സൈബര്‍ പോലീസ് ഷാജഹാന്റെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു.