മ​ന്ത്ര​വാ​ദം ചെ​യ്യു​ന്ന​തി​നി​ടെ ബ​ലാ​ല്‍​സം​ഗ​ത്തി​ന് ശ്ര​മം ! യു​വാ​വി​ന്റെ ജ​ന​നേ​ന്ദ്രി​യം ഛേദി​ച്ച് യു​വ​തി…

ബ​ലാ​ത്സം​ഗം ചെ​യ്യാ​ന്‍ ശ്ര​മി​ച്ച മ​ന്ത്ര​വാ​ദി​യാ​യ യു​വാ​വി​ന്റെ ജ​ന​നേ​ന്ദ്രി​യം ഛേദി​ച്ച് യു​വ​തി. അ​സ​മി​ലെ മോ​റി​ഗാ​വോ​ണ്‍ ജി​ല്ല​യി​ലെ ബോ​രാ​ലി​മാ​രി​യി​ലാ​ണ് സം​ഭ​വം.

ക​ട​ന്നു​പി​ടി​ച്ച് ബ​ലാ​ത്സം​ഗം ചെ​യ്യാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ സ്വ​യ​ര​ക്ഷാ​ര്‍​ത്ഥ​മാ​ണ് യു​വ​തി ആ​ക്ര​മി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഡാ​രം​ഗ് ജി​ല്ല​ക്കാ​ര​നാ​യ ഉ​സ്മാ​ന്‍ അ​ലി എ​ന്ന​യാ​ള്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. വി​വ​രം അ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സാ​ണ് സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ഇ​യാ​ളെ ഗു​വാ​ഹ​ത്തി​യി​ലേ​ക്ക് മാ​റ്റു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ പോ​ലീ​സ് ഉ​സ്മാ​നെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. മ​ന്ത്ര​വാ​ദി​യാ​യ ഇ​യാ​ള്‍, പൂ​ജ​ക​ളി​ലൂ​ടെ​യും മ​റ്റും രോ​ഗ​ശാ​ന്തി ല​ഭ്യ​മാ​ക്കാ​മെ​ന്ന് പ​റ​ഞ്ഞാ​ണ് യു​വ​തി​യെ സ​മീ​പി​ക്കു​ന്ന​ത്.

Related posts

Leave a Comment