വെള്ളമിറങ്ങിയാലും കൊച്ചി വി​മാ​ന​ത്താ​വ​ളം തു​റ​ക്കാൻ വൈകിയേക്കും; യാ​​​ത്ര​​​ക്കാ​​​ർ​​​ക്കാ​​​യി നെ​​​ടു​​മ്പാ​​​ശേ​​​രി​​യി​​ൽ ക​​​ണ്‍​ട്രോ​​​ൾ റൂം തുറന്നു

കൊ​​​ച്ചി: വെ​​​ള്ള​​​പ്പൊ​​ക്ക​​ത്തെ​​ത്തു​​​ട​​​ർ​​​ന്നു പ്ര​​​വ​​​ർ​​​ത്ത​​​നം നി​​​ർ​​​ത്തി​​​യ കൊ​​ച്ചി അ​​ന്താ​​രാ​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ളം എ​​​ന്നു തു​​​റ​​​ക്കു​​​മെ​​​ന്നു പ​​​റ​​​യാ​​​നാ​​​കാ​​​ത്ത അ​​​വ​​​സ്ഥ. 26ന് ​​​ഉ​​​ച്ച​​​യ്ക്കു ര​​​ണ്ടു വ​​​രെ വി​​​മാ​​​ന​​​ത്താ​​​വ​​​ളം അ​​​ട​​​ച്ചി​​​ടു​​​മെ​​​ന്നാ​​​ണ് അ​​​ധി​​​കൃ​​​ത​​​ർ ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി അ​​​റി​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. വെ​​ള്ള​​മി​​റ​​ങ്ങാ​​ൻ വൈ​​കു​​ക​​യും മ​​​ഴ തു​​​ട​​​രു​​​ക​​​യും ചെ​​യ്താ​​ൽ വി​​മാ​​ന​​ത്താ​​വ​​ളം തു​​​റ​​​ക്കു​​​ന്ന​​​തു കൂ​​ടു​​ത​​ൽ നീ​​ളാ​​നാ​​​ണു സാ​​​ധ്യ​​​ത.

റ​​​ണ്‍​വേ​​​യി​​​ലും ഓ​​​പ്പ​​​റേ​​​ഷ​​​ൻ ഏ​​​രി​​​യ​​​യി​​​ലും ആ​​​ഭ്യ​​​ന്ത​​​ര ടെ​​​ർ​​​മി​​​ന​​​ലി​​​ലും വെ​​​ള്ളം ക​​​യ​​​റി​​യി​​ട്ടു​​ണ്ട്. വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​നു ചു​​​റ്റും വെ​​​ള്ളം നി​​​റ​​​ഞ്ഞി​​രി​​ക്കു​​ന്ന​​തി​​നാ​​ൽ പ​​​ന്പു ചെ​​​യ്തു മാ​​റ്റാ​​​നും ക​​​ഴി​​​യു​​ന്നി​​​ല്ല. വെ​​​ള്ളം ക​​​യ​​​റി ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്കു കേ​​​ടു​​പാ​​​ട് സം​​​ഭ​​​വി​​​ച്ചി​​​ട്ടു​​​ണ്ട്. വെ​​ള്ള​​മി​​റ​​ങ്ങി​​യാ​​ലും സു​​​ര​​​ക്ഷാ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ​ ന​​ട​​ത്തി വി​​​മാ​​​ന​​​ത്താ​​​വ​​​ളം പൂ​​​ർ​​​വ​​​സ്ഥി​​​തി​​യി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ന​​യോ​​​ഗ്യ​​​മാ​​​ക്കാ​​​ൻ ഒ​​​രാ​​​ഴ്ച​​​യെ​​​ടു​​​ക്കു​​​മെ​​​ന്നു പ​​റ​​യു​​ന്നു.

വെ​​ള്ളം ക​​യ​​റി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്നു ക​​​ഴി​​​ഞ്ഞ ബു​​​ധ​​​നാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ നാ​​​ലു മു​​​ത​​​ൽ വി​​​മാ​​​ന സ​​ർ​​വീ​​സു​​ക​​ൾ​​ക്കു നി​​യ​​ന്ത്ര​​ണ​​മേ​​ർ​​പ്പെ​​ടു​​ത്തു​​ക​​യും വ്യാ​​ഴാ​​ഴ്ച രാ​​വി​​ലെ 11ഓ​​ടെ വി​​​മാ​​​ന​​​ത്താ​​​വ​​​ളം അ​​​ട​​​ച്ചി​​​ടു​​​ക​​യു​​മാ​​യി​​രു​​ന്നു. സ​​ർ​​വീ​​സു​​ക​​ൾ മ​​റ്റു വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​ളി​​ലേ​​ക്കു മാ​​റ്റി​​യി​​ട്ടു​​ണ്ട്. യാ​​​ത്ര​​​ക്കാ​​​ർ​​​ക്കാ​​​യി നെ​​​ടു​​മ്പാ​​​ശേ​​​രി​​യി​​ൽ ക​​​ണ്‍​ട്രോ​​​ൾ റൂം ​​​തു​​​റ​​​ന്നി​​​ട്ടു​​​ണ്ട്. എ​​​മ​​​ർ​​​ജ​​​ൻ​​​സി ന​​​മ്പ​​​റു​​​ക​​​ൾ: 9072604004, 90726 04006, 9072604007.

Related posts