സോഷ്യൽമീഡിയ സുഹൃത്തിനെ കാണാൻ 16 വ​​​യ​​​സു​​​ള്ള സ്വീ​​​ഡി​​​ഷ് പെ​​​ൺ​​​കു​​​ട്ടി മും​​​ബൈ​​​യി​​​ലെ​​​ത്തി; പെൺകുട്ടിയെ രക്ഷിച്ചത്‌ മും​​​ബൈ പോ​​​ലീ​​​സി​​​ന്‍റെ ഇ​​​ട​​​പെടല്‍

മും​​​ബൈ: ഇ​​​ൻ​​​സ്റ്റ​​​ഗ്രാ​​​മി​​​ൽ സൗ​​ഹൃ​​ദ​​ത്തി​​ലാ​​യ പ​​ത്തൊ​​ന്പ​​തു​​കാ​​​ര​​​നാ​​​യ യു​​​വാ​​​വി​​​നെ​​​ത്തേ​​​ടി 16 വ​​​യ​​​സു​​​ള്ള സ്വീ​​​ഡി​​​ഷ് പെ​​​ൺ​​​കു​​​ട്ടി മും​​​ബൈ​​​യി​​​ലെ​​​ത്തി.

മും​​​ബൈ പോ​​​ലീ​​​സി​​​ന്‍റെ ഇ​​​ട​​​പെ​​​ട​​​ലി​​​ൽ പെ​​​ൺ​​​കു​​​ട്ടി​​​യെ മാ​​​താ​​​പി​​​താ​​​ക്ക​​​ളു​​​ടെ കൈ​​​ക​​​ളി​​​ലേ​​​ൽ​​​പ്പി​​​ച്ചു. ന​​​വം​​​ബ​​​ർ 27നാ​​​ണ് കു​​​ട്ടി​​​യെ കാ​​​ണാ​​​നി​​​ല്ലെ​​​ന്നു പി​​​താ​​​വ് പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ല്കി​​​യ​​​ത്.

ഇ​​​ന്‍റ​​​ർ​​​പോ​​​ൾ കോ-​​​ഓ​​​ർ​​​ഡി​​​ന​​​ഷ​​​ൻ സെ​​​ല്ലി​​​ന്‍റെ യെ​​​ല്ലോ നോ​​​ട്ടീ​​​സി​​​ലൂ​​​ടെ​​​യാ​​​ണ് മും​​​ബൈ ക്രൈം​​​ബ്രാ​​​ഞ്ചി​​​ന് ഈ ​​​വി​​​വ​​​രം ല​​​ഭി​​​ച്ച​​​ത്.

തു​​​ട​​​ർ​​​ന്ന് യു​​​വാ​​​വി​​​ന്‍റെ ഇ​​​സ്റ്റ​​​ഗ്രാം അ​​​ക്കൗ​​​ണ്ട് ട്രാ​​​ക്ക് ചെ​​​യ്തു വി​​​വ​​​ര​​​ങ്ങ​​​ൾ മ​​​ന​​​സി​​​ലാ​​​ക്കി​​​യ പോ​​​ലീ​​​സ് സം​​​ഘം യു​​​വാ​​​വി​​​നെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു. വി​​​ശ​​​ദ​​​മാ​​​യ ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​ലാ​​ണു പെ​​​ൺ​​​കു​​​ട്ടി​​​യെ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

ടൂ​​​റി​​​സ്റ്റ് വീ​​​സ​​​യി​​​ലെ​​​ത്തി​​​യ പെ​​​ൺ​​​കു​​​ട്ടി ട്രോം​​​ബെ​​​യി​​​ലെ ചീ​​​റ്റ ക്യാ​​​ന്പി​​​ലാ​​​ണു താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന​​​ത്. പെ​​​ൺ​​​കു​​​ട്ടി​​​യെ സൗ​​​ത്ത് മും​​​ബൈ​​​യി​​​ലെ ചി​​​ൽ​​​ഡ്ര​​​ൻ​​​സ് ഹോ​​​മി​​​ലെ​​​ത്തി​​​ച്ചു.

ഇ​​​തി​​​നി​​​ടെ, സ്വീ​​​ഡി​​​ഷ് എം​​​ബ​​​സി​​​യും ഡ​​​ൽ​​​ഹി ഇ​​​ന്‍റ​​​ർ​​​പോ​​​ളും വി​​​വ​​​ര​​​ങ്ങ​​​ൾ ആ​​​രാ​​​ഞ്ഞു. തു​​​ട​​​ർ​​​ന്ന് കു​​​ട്ടി​​​യു​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ളും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളും മും​​​ബൈ​​​യി​​​ലെ​​​ത്തി കു​​​ട്ടി​​​യെ വീ​​​ട്ടി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​യി.

യു​​​വാ​​​വി​​​നെ​​​തി​​​രേ പ​​​രാ​​​തി​​​യി​​​ല്ലെ​​​ന്നു കു​​​ട്ടി പോ​​​ലീ​​​സി​​​നോ​​​ടു പ​​​റ​​​ഞ്ഞ​​​തി​​​നാ​​​ൽ കേ​​​സെ​​​ടു​​​ത്തി​​​ല്ല.

Related posts

Leave a Comment