ഞങ്ങൾ ജനങ്ങളുടെ പ്രതീക്ഷ..! വർഗീയ പാർട്ടികളുടെയും അഴിമതിക്കാരുടെയും ഇടയിൽ നിന്ന് ജനങ്ങളെ രക്ഷിക്കേണ്ട ഉത്തര വാദിത്വമാണ് സിപിഎമ്മിനെന്ന് കോ​ടി​യേ​രി

kodieriപേ​രാ​വൂ​ർ: ഇ​ന്ന​ത്തെ ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​ൽ സാ​ധാ​ര​ണ​ക്കാ​രും ഇ​ട​ത്ത​ര​ക്കാ​രും മ​ധ്യ​വ​ർ​ഗ​വും ഉ​ൾ​പ്പെ​ടെ​യു​ള്ള ബ​ഹു​ഭൂ​രി​പ​ക്ഷം ജ​ന​ങ്ങ​ളും പ്ര​തീ​ക്ഷ​യോ​ടെ സി​പി​എ​മ്മി​നെ​യാ​ണ് ഉ​റ്റു​നോ​ക്കു​ന്ന​തെ​ന്നു സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ.

വ​ർ​ഗീ​യ​ത ഉ​യ​ർ​ത്തി​ക്കാ​ട്ടി ഭ​ര​ണം ന​യി​ക്കു​ന്ന​വ​രു​ടെ​യും അ​ഴി​മ​തി​ക്കാ​രു​ടെ​യും ഇ​ട​യി​ൽ നി​ന്നും രാ​ജ്യ​ത്തെ ര​ക്ഷി​ക്കാ​നു​ള്ള വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ് സി​പി​എ​മ്മി​നു​ള്ള​ത്. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ പാ​ർ​ട്ടി​യാ​യി സി​പി​എം മാ​റു​മെ​ന്നും കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

പേ​രാ​വൂ​ർ തെ​രു സി​പി​എം ബ്രാ​ഞ്ച് ഓ​ഫീ​സാ​യ എ. ​ശ്രീ​ധ​ര​ൻ സ്മാ​ര​ക മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കെ​ട്ടി​ട​ത്തി​ന്‍റെ നാ​മ​ക​ര​ണ​വും എ. ​ശ്രീ​ധ​ര​ന്‍റെ ഫോ​ട്ടോ അ​നാഛാ​ദ​ന​വും പാ​ർ​ട്ടി ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ജ​യ​രാ​ജ​ൻ നി​ർ​വ​ഹി​ച്ചു.
കോ​ല​ത്താ​ട​ൻ ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​വി.​പി. ജ്യോ​തി​ഷ്, സു​ധീ​ഷ് മി​ന്നി, വി.​ജി.​പ​ത്മ​നാ​ഭ​ൻ, അ​ഡ്വ.​എം.​രാ​ജ​ൻ, കെ.​എ. ര​ജീ​ഷ്, ബാ​ല​ൻ തോ​ട്ടും​ങ്ക​ര, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സു​ഭാ​ഷ് അ​റു​ക്ക​ര നേ​തൃ​ത്വ​ത്തി​ൽ നാ​ട​ൻ പാ​ട്ടു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള നാ​ട്ട​ര​ങ്ങും അ​ര​ങ്ങേ​റി.

Related posts