വല്ലാത്ത പരിശോധനയായിപ്പോയി..! നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർഥികളുടെ അടി വസ്ത്രം അഴിച്ച് പരിശോധിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

neetകണ്ണൂർ: നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർഥികളുടെ അടിവസ്ത്രം അഴിച്ച് പരിശോധന നടത്തിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സംഭവത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷൻ സംഭവത്തിൽ ഇടപെടണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ദേശീയ കമ്മീഷനു സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കത്തയച്ചു.

വിദ്യാർഥികളുടെ വസ്ത്രം അഴിപ്പിച്ചത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്നും സിബിഎസ്ഇ റീജണൽ ഡയറക്ടർ മൂന്നാഴ്ചക്കകം വിശദീകരണം നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

കണ്ണൂർ ജില്ലാ പോലീസ് മേധാവിയും വിശദീകരണം നൽകണമെന്നും സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടിടുണ്ട്. ഞായറാഴ്ച നടന്ന നീറ്റ് പരീക്ഷയിലാണ് നിബന്ധനകളുടെ പേരിൽ ചില സ്കൂളുകൾ വിദ്യാർഥികളുടെ അടിവസ്ത്രം അഴിച്ച് പരിശോധന നടത്തിയത്.

Related posts