ഗുജറാത്തിലെ ദളിത് യുവാവിന്‍റെ കൊലപാതകം; ദ​ളി​ത​ര്‍​ക്ക് സു​ര​ക്ഷയില്ലാ​യെ​ന്ന​തി​ന്‍റെ തെളിവ്: കൊടിക്കുന്നിൽ

കൊല്ലം: ഗു​ജ​റാ​ത്തി​ലെ രാ​ജ്‌​കോ​ട്ടി​ല്‍ ദ​ളി​ത് ദ​മ്പ​തി​ക​ളെ അ​തി​ദാ​രു​ണ​മാ​യി മ​ര്‍​ദി​ക്കു​ക​യും ഓ​ടി ര​ക്ഷ​പെ​ടാ​ന്‍ അ​നു​വ​ദി​ക്കാ​തെ മു​കേ​ഷ് വാ​ണി​യ എ​ന്ന യു​വാ​വി​നെ കെ​ട്ടി​യി​ട്ട് ഇ​രു​മ്പ് ദ​ണ്ഡ് കൊ​ണ്ട് മൃ​ഗീ​യ​മാ​യി ത​ല്ലി​ച്ച​ത​ച്ചു കൊ​ന്ന സം​ഭ​വം രാ​ജ്യ​ത്തെ​യാ​കെ ഞെ​ട്ടി​പ്പി​ക്കു​ന്ന കൊ​ല​പാ​ത​ക​മാ​ണെ​ന്ന് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എംപി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മു​കേ​ഷ് വാ​ണി​യ ജോ​ലി ചെ​യ്തി​രു​ന്ന ഫാ​ക്ട​റി ഉ​ട​മ​യു​ടെ നി​ര്‍​ദേശ പ്ര​കാ​ര​മാ​ണ് ഏ​താ​നും ഫാ​ക്ട​റി ജീ​വ​ന​ക്കാ​ര്‍ ദ​ളി​ത് യു​വാ​വി​നെ മ​ര്‍​ദി​ച്ചു കൊ​ന്ന​ത്. ​യു​വാ​വി​ന്‍റെ ഭാ​ര്യ ഗു​രു​ത​ര​മാ​യി മ​ര്‍​ദനമേറ്റ് ആ​ശു​പ​ത്രി​യി​ലാ​ണ്.

ബി​ജെ​പി ഭ​രി​ക്കു​ന്ന ഗു​ജ​റാ​ത്ത് അ​ട​ക്ക​മു​ള്ള ഉ​ത്ത​രേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ദ​ളി​ത​ര്‍​ക്ക് സു​ര​ക്ഷി​ത​ത്വ​മി​ല്ലാ​യെ​ന്ന​തി​ന്‍റെ ഏ​റ്റ​വും അ​വ​സാ​ന​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണ് ഗു​ജ​റാ​ത്തി​ലെ രാ​ജ്‌​കോ​ട്ടി​ല്‍ ന​ട​ന്ന ദ​ളി​ത് പീഡ​നം.

ബിജെപി ഭ​ര​ണ​ത്തി​ന്‍ കീ​ഴി​ല്‍ സ​വ​ര്‍​ണ വ​ര്‍​ഗക്കാ​ര്‍ ദ​ളി​ത​രെ മൃ​ഗ​ങ്ങ​ളെ​ക്കാ​ള്‍ ഭീ​ക​ര​മാ​യി ത​ല്ലി​ക്കൊ​ല്ലു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ദ​ളി​ത് വി​ഭാ​ഗ​ങ്ങ​ളെ​ക്കാ​ള്‍ വോ​ട്ട് ബാ​ങ്കി​ന് വേ​ണ്ടി സ​വ​ര്‍​ണ വി​ഭാ​ഗ​ങ്ങ​ളെ പ്രീ​ണി​പ്പി​ക്കു​ന്ന ബി​ജെപി നേ​താ​ക്ക​ളു​ടേ​യും മോ​ദി സ​ര്‍​ക്കാ​രി​ന്‍റെയും ന​ട​പ​ടി രാ​ജ്യ​ത്ത് ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​മെ​ന്നും കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം.​പി മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

Related posts