വീ​ര​ച​ര​മം പ്രാ​പി​ക്കു​ന്ന പൗ​ര​ന് ന​ല്‍​കു​ന്ന പ​രി​ഗ​ണ​ന നേ​ഴ്‌​സ് ലി​ന​യ്ക്ക് ന​ല്‍​ക​ണം: മഹിളാകോൺഗ്രസ്

കൊ​ല്ലം : നി​പ വൈ​റ​സ് ബാ​ധി​ത​രെ ശു​ശ്രൂ​ഷി​ക്കു​ന്ന​തി​നി​ട​യി​ല്‍ രോ​ഗ ബാ​ധി​ത​യാ​യി മരി​ച്ച പേ​രാ​മ്പ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ നേ​ഴ്‌​സ് ലി​നി​യ്ക്ക് വീ​ര​ച​ര​മം പ്രാ​പി​ക്കു​ന്ന പൗ​ര​ന് ന​ല്‍​കു​ന്ന എ​ല്ലാ പ​രി​ഗ​ണ​ന​യും ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണ​മെ​ന്ന് മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​ന്ദു​ജ​യ​ന്‍ ആവശ്യപ്പെട്ടു.

ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ചി​ത​റ​യി​ല്‍ ന​ട​ന്ന നേ​ഴ്‌​സ് ലി​ന​യു​ടെ ഛായാ​ചി​ത്ര​ത്തി​നു​മു​ന്നി​ല്‍ ദീ​പം തെ​ളി​ച്ച് ആ​ദ​രാ​ഞ്ജ​ലി​ക​ള്‍ അ​ര്‍​പ്പി​ച്ചു പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍.

മ​ര​ണ​ത്തെ മു​ന്നി​ല്‍​ക​ണ്ടി​ട്ടും പ​ത​റാ​തെ ത​ന്‍റെ കൃ​ത്യ​നി​ര്‍​വഹ​ണ​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ട ധീ​ര​വ​നി​ത​യാ​യ ലി​ന​യു​ടെ മ​ര​ണം മൂ​ലം അ​നാ​ഥ​മാ​ക്ക​പ്പെ​ട്ട ര​ണ്ട് പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ളു​ടെ ഭാ​വി സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും ഈ ​വി​ഷ​യ​ത്തി​ല്‍ അ​ടി​യ​ന്തി​ര ശ്ര​ദ്ധ​യു​ണ്ടാ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് പ്ര​തി​പ​ക്ഷ​നേ​താ​വി​ന് ക​ത്ത​യ​ച്ചി​ട്ടു​ണ്ടെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

ച​ട​ങ്ങി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ത​ങ്ക​മ​ണി, ചി​ത​റ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജു​മൈ​ല​ത്ത്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​രോ​ജി​നി, മെ​മ്പ​ര്‍ മ​ഞ്ജു, മാ​ജി​ത, ബീ​ന എ​ന്നി​വ​ര്‍ പ്രസംഗി​ച്ചു.

Related posts