കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ര്‍​ന്ന്‍ പി​ണ​ങ്ങി താ​മ​സി​ച്ചി​രു​ന്ന ഭ​ർ​ത്താ​വ് ഭാ​ര്യ​യു​ടെ വീ​ടി​നു തീ​യി​ട്ടു; അഞ്ചുലക്ഷം രൂപയുടെ നഷ്ടം

പു​ന​ലൂ​ർ: കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ര്‍​ന്ന്‍ പി​ണ​ങ്ങി താ​മ​സി​ച്ചി​രു​ന്ന ഭ​ർ​ത്താ​വ് ഭാ​ര്യ​യു​ടെ വീ​ടി​നു തീ​യി​ട്ടു. ഭാ​ര്യ​യും മ​ക​ളും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.​സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ർ​ത്താ​വ് ധ​നു​രാ​ജിനെ പോലീസ് അ​റ​സ്റ്റുചെയ്തു. വീടും ഓ​ട്ടോ​റി​ക്ഷ​യും സ്കൂ​ട്ട​റും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള​ട​ക്കം ക​ത്തി ന​ശി​ച്ചു.​ അ​ഞ്ച് ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.​

ക​ക്കോ​ട് പ​ണി​ക്ക​ര്‍ ജം​ഗ്ഷ​നി​ല്‍ ജ​ഐ​സ് കൊ​ച്ചു​വീ​ടി​നാ​ണ് തീ​യി​ട്ട​ത്. ഈ ​സ​മ​യം വീ​ടി​നു​ള്ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ഭാ​ര്യ ശി​ല്പ, അ​ഞ്ചു​വ​യ​സു​ള്ള ഇ​വ​രു​ടെ മ​ക​ള്‍ ആ​വ​ണി എ​ന്നി​വ​ര്‍ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു.

വീ​ടി​നു തീ​യി​ട്ട യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വിനെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി​യാ​ണ് പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ച്ച​ത്. ഇയാളും ശി​ല്‍​പ്പ​യും ത​മ്മി​ല്‍ ഏ​റെ​നാ​ളാ​യി വെ​വേറെ താ​മ​സി​ക്കുകയായിരുന്നു. കോ​ട​തി​യി​ൽ കേ​സും ന​ട​ന്ന് വ​രി​ക​യാ​യി​രു​ന്നു.

Related posts