സ​ച്ചി​ന്‍റെ ഒരു റി​ക്കാ​ർ​ഡ്കൂ​ടി മ​റി​ക​ട​ന്ന് കോ​ഹ്‌​ലി

 

പാ​റ​ൽ: ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ​ൻ ഇ​തി​ഹാ​സം സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​റി​ന്‍റെ പേ​രി​ലാ​യി​രു​ന്ന ഒ​രു റി​ക്കാ​ർ​ഡ്കൂ​ടി വി​രാ​ട് കോ​ഹ്‌​ലി ത​ന്‍റെ പേ​രി​ലേ​ക്ക് മാ​റ്റി. എ​വേ ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ​ക്കാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ റ​ണ്‍​സ് എ​ന്ന റി​ക്കാ​ർ​ഡാ​ണ് കോ​ഹ‌്‌​ലി മ​റി​ക​ട​ന്ന​ത്.

സ​ച്ചി​ന്‍റെ 5065 റ​ണ്‍​സ് ആ​യി​രു​ന്നു ഇ​തു​വ​രെ റി​ക്കാ​ർ​ഡ്. ത​ന്‍റെ 104-ാം ഇ​ന്നിം​ഗ്സി​ലാ​ണ് കോ​ഹ്‌​ലി​യു​ടെ നേ​ട്ടം. എം.​എ​സ്. ധോ​ണി (4520), രാ​ഹു​ൽ ദ്രാ ​വി​ഡ് (3998), സൗ​ര​വ് ഗാം​ഗു​ലി (3468) എ​ന്നി​വ​രാ​ണ് ഈ ​പ​ട്ടി​ക​യി​ൽ കോ​ഹ്‌​ലി​ക്കും സ​ച്ചി​നും പി​ന്നി​ലു​ള്ള​ത്.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രേ 63 പ​ന്തി​ൽ 51 റ​ണ്‍​സ് നേ​ടി​യ ഇ​ന്നിം​ഗ്സി​ലൂ​ടെ​യാ​ണ് കോ​ഹ്‌​ലി റി​ക്കാ​ർ​ഡ് ബു​ക്കി​ൽ ഇ​ടം​പി​ടി​ച്ച​ത്.

Related posts

Leave a Comment