കോ​​ഹ്‌​ലി മ​​ട​​ങ്ങു​​ന്ന​​തു ര​​സ​​മു​​ള്ള കാ​​ഴ്ച: ടിം സൗ​​ത്തി

ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീം ​​ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി വി​​ക്ക​​റ്റ് ന​​ഷ്ട​​പ്പെ​​ട്ട് ഡ്ര​​സിം​​ഗ് റൂ​​മി​​ലേ​​ക്ക് മ​​ട​​ങ്ങു​​ന്ന കാ​​ഴ്ച ര​​സ​​മു​​ള്ള​​താ​​ണെ​​ന്ന് ന്യൂ​​സി​​ല​​ൻ​​ഡ് പേ​​സ​​ർ ടിം ​​സൗ​​ത്തി. ഏ​​റെ ദൗ​​ർ​​ബ​​ല്യ​​ങ്ങ​​ളൊ​​ന്നു​​മി​​ല്ലാ​​ത്ത ക്ലാ​​സ് ക​​ളി​​ക്കാ​​ര​​നാ​​ണ് കോ​​ഹ്‌​ലി.

വി​​ക്ക​​റ്റെ​​ടു​​ക്കു​​ക​​യാ​​ണ് ന​​മ്മു​​ടെ ജോ​​ലി. കോ​​ഹ്‌​ലി​​യു​​ടേ​​താ​​വു​​ന്പോ​​ൾ സ​​ന്തോ​​ഷം കൂ​​ടും. അ​​ദ്ദേ​​ഹം ഒൗ​​ട്ടാ​​യി മ​​ട​​ങ്ങു​​ന്ന​​ത് കാ​​ണു​​ന്ന​​ത് എ​​നി​​ക്ക് എ​​പ്പോ​​ഴും ഇ​​ഷ്ട​​മാ​​ണ്- സൗ​​ത്തി പ​​റ​​ഞ്ഞു.

നി​​ല​​വി​​ൽ ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും മി​​ക​​ച്ച ക്രി​​ക്ക​​റ്റ​​റാ​​യ ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി​​യെ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ത​​വ​​ണ പു​​റ​​ത്താ​​ക്കു​​ന്ന​​തി​​ന്‍റെ റി​​ക്കാ​​ർ​​ഡ് ടിം ​​സൗ​​ത്തി സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു.

ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ ര​​ണ്ടാം ഏ​​ക​​ദി​​ന​​​​ത്തി​​ൽ കോ​​ഹ്‌​ലി​​യെ പു​​റ​​ത്താ​​ക്കി​​യ​​തോ​​ടെ​​യാ​​ണ് സൗ​​ത്തി ഈ ​​അ​​പൂ​​ർ​​വ നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ഒ​​ന്പ​​ത് ത​​വ​​ണ​​യാ​​ണ് സൗ​​ത്തി​​ക്ക് മു​​ന്പി​​ൽ കോ​​ഹ്‌​ലി മു​​ട്ടു​​മ​​ട​​ക്കി​​യ​​ത്.

ഏ​​ക​​ദി​​ന​​ത്തി​​ൽ ആ​​റാം ത​​വ​​ണ​​യാ​​യി​​രു​​ന്നു കോ​​ഹ്‌​ലി കി​​വീ​​സ് പേ​​സ​​റി​​നു മു​​ന്നി​​ൽ ത​​ല​​കു​​നി​​ക്കു​​ന്ന​​ത്. ടെ​​സ്റ്റ്, ട്വ​​ന്‍റി-20 ഫോ​​ർ​​മാ​​റ്റു​​ക​​ളി​​ലാ​​യി മൂ​​ന്ന് ത​​വ​​ണ​​യും ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​നെ സൗ​​ത്തി പു​​റ​​ത്താ​​ക്കി​​യി​​ട്ടു​​ണ്ട്.

ഇം​​ഗ്ല​​ണ്ടി​​ന്‍റെ ജ​​യിം​​സ് ആ​​ൻ​​ഡേ​​ഴ്സ​​ണ്‍, ഗ്രെ​​യിം സ്വാ​​ൻ എ​​ന്നി​​വ​​ർ​​ക്കൊ​​പ്പം എ​​ട്ട് ത​​വ​​ണ വീ​​തം കോ​​ഹ്‌​ലി​​യെ പു​​റ​​ത്താ​​ക്കി റി​​ക്കാ​​ർ​​ഡ് പ​​ങ്കി​​ടു​​ക​​യാ​​യി​​രു​​ന്നു സൗ​​ത്തി.

ഏ​​ക​​ദി​​ന​​ത്തി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ത​​വ​​ണ കോ​​ഹ്‌​ലി​​യെ പു​​റ​​ത്താ​​ക്കി​​യ ബൗ​​ള​​റെ​​ന്ന വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സു​​ക​​ര​​ൻ ര​​വി രാം​​പോ​​ളി​​ന്‍റെ (ആ​​റ് ത​​വ​​ണ) നേ​​ട്ട​​ത്തി​​നൊ​​പ്പ​​വും സൗ​​ത്തി എ​​ത്തി.

മൂ​​ന്ന് ഫോ​​ർ​​മാ​​റ്റി​​ലു​​മാ​​യി ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ ന​​ഥാ​​ൻ ലി​​യോ​​ണ്‍, ആ​​ദം സാം​​പ, ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ മോ​​ണ്‍ മോ​​ർ​​ക്ക​​ൽ എ​​ന്നി​​വ​​ർ ഏ​​ഴ് ത​​വ​​ണ വീ​​തം കോ​​ഹ്‌​ലി​​യെ പു​​റ​​ത്താ​​ക്കി​​യി​​ട്ടു​​ണ്ട്.

Related posts

Leave a Comment