എന്തൊരഴക്, എന്തൊരുഭംഗി..!വരള്‍ച്ചയെ അതിജീവിച്ച് തരിശു കിടന്ന ഏലായില്‍ നൂറുമേനി വിളയിച്ച്‌ കര്‍ഷകര്‍

krishikoithuചാത്തന്നൂര്‍: തരിശു കിടന്ന ഏലായില്‍ നൂറുമേനി വിളയിച്ച കര്‍ഷകര്‍ കൊയ്ത്തുത്സവം നടത്തി. ആദിച്ചനല്ലൂര്‍ പഞ്ചായത്തില്‍പ്പെട്ടതഴുത്തല ഏലായിലാണ് കടുത്ത വരള്‍ച്ചയെ അതിജീവിച്ച് കര്‍ഷകര്‍ പാടത്ത് പൊന്നുവിളയിച്ചെടുത്തത്.

ദേശീയപാതയോരത്ത് മൈലക്കാട് ഇറക്കം വരെയുള്ള എഴുപത് ഏക്കര്‍ വരുന്ന നിലം കഴിഞ്ഞപത്തുവര്‍ഷത്തില ധികമായിതരിശായികിടക്കുകയായിരുന്നു. ആദിച്ചനല്ലൂര്‍ പഞ്ചായത്തും കൃഷിഭവനും മുന്‍കൈയെടുത്ത് നടത്തിയ ശ്രമത്തെ തുടര്‍ന്നാണ് തരിശുകിടന്നപാടംകഠിനാധ്വാനത്തിലൂടെകൃഷിഭൂമിയാക്കാനായത്. ഒരു കാലത്ത് കൊല്ലത്തിന്റെ പ്രധാനനെല്ലറകളിലൊന്നായിരുന്നതഴുത്തല ഏലാ കൈയേറ്റത്തിലൂടെ വിസ്തൃതി കുറയുകയും ഏലാ തോട് നശിക്കുകയും ചെയ്തിരുന്നു.

അടുത്തിടെയാണ് കര്‍ഷകര്‍ഏലായില്‍കൃഷിയിറക്കുന്നതിനായി കര്‍മസമിതി രൂപികരിച്ച് കൃഷിക്കായി തൊഴിലുറപ്പ്‌തൊഴിലാളികളുടെസഹായത്തോടെപാടംസജ്ജമാക്കിയത്.തുലാവര്‍ഷം കിട്ടാതായതോടെകൃഷിയിറക്കിയ പാടംവരണ്ടുണങ്ങിയെങ്കിലും വിന്നോട്ടു പോകാതെ പതിനായിരങ്ങള്‍ ചിലവിട്ട് മോട്ടോര്‍ വാങ്ങി ഏലാതോട്ടില്‍ തടയണ കെട്ടിവെള്ളം നിലത്തിലേക്ക് പമ്പ് ചെയ്ത് കൃഷിനശിക്കാതെനിലനിര്‍ത്തുകയായിരുന്നു.

120 ദിവസം കൊണ്ട് പാകമായ നെല്ലിന്റെ വിളവെടുപ്പ് നടത്തുന്നതിനായുള്ളകൊയ്ത്തുത്സവം ജി.എസ്.ജയലാല്‍ എംഎല്‍എഉദ്ഘാടനം ചെയ്തു. 2020 ഓടെ ചാത്തന്നൂര്‍ മണ്ഡലത്തെതരിശുനിലരഹിതമണ്ഡലമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി എവര്‍ഗ്രീന്‍ ചാത്തന്നൂര്‍ പദ്ധതിയുടെ ഭാഗമായുള്ള അടിസ്ഥാന വിവരശേഖരണ സര്‍വേ ആരംഭിച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

ആദിച്ചനല്ലൂര്‍ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് അജയകുമാര്‍, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം മൈലക്കാട് സുനില്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ റോയ് സന്‍, ഹേമാസതീഷ്, ബി ജി രാജേന്ദ്രന്‍, അരുണ്‍, കൃഷി ഓഫീസര്‍ പ്രദീപ്, പാടശേഖര സമിതി ഭാരവാഹികളായ ജനാദ്ദനന്‍ പിള്ള, ശിവദാസന്‍ പിള്ള, മാധവന്‍പിള്ള, ഗോപിനാഥന്‍പിള്ളതുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Related posts