തെ​ര​ഞ്ഞെ​ടു​പ്പില്‍ തോറ്റു, എങ്കിലും…! മ​ണ്ഡ​ല​ത്തി​ൽ സേ​വ​ന പ്ര​വ​ർ​ത്ത​ന​വു​മാ​യി ബി​ജെ​പി സ്ഥാ​നാ​ർ​ഥി നടന്‍ ​ വി​വേ​ക് ഗോ​പ​ൻ

ച​വ​റ: തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞി​ട്ടും സേ​വ​ന പ്ര​വ​ർ​ത്ത​ന​വു​മാ​യി വി​വേ​ക് ഗോ​പ​ൻ. തെ​ര​ഞ്ഞെ​ടു​പ്പ് ആ​ര​വ​ങ്ങ​ൾ ക​ഴി​ഞ്ഞാ​ൽ ജ​യി​ച്ച സ്ഥാ​നാ​ർ​ഥി ആ​ണ് മ​ണ്ഡ​ല​ത്തി​ൽ സേ​വ​ന പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​ത്.

പ​ക്ഷെ ച​വ​റ മ​ണ്ഡ​ലം ഈ ​കാ​ര്യ​ത്തി​ൽ വ്യ​ത്യ​സ്തം ആ​ണ്. ഇ​വി​ടെ ബി​ജെ​പി​ക്ക് വേ​ണ്ടി മ​ത്സ​രി​ച്ച സി​നി​മ -ടീ​വി സീ​രി​യ​ൽ താ​രം വി​വേ​ക് ഗോ​പ​ൻ സേ​വ​ന മ​ന​സു​മാ​യി മു​ന്നി​ൽ ത​ന്നെ ആ​ണ്.

മ​ണ്ഡ​ല​ത്തി​ലെ ചി​ല വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ ക്ലാ​സി​ന് മൊ​ബൈ​ൽ ഇ​ല്ലാ​ത്ത അ​വ​സ്ഥ ബി​ജെ​പി ഭാ​ര​വാ​ഹി​ക​ൾ താ​ര​ത്തി​നെ അ​റി​യി​ച്ച​പ്പോ​ൾ 15 ഓ​ളം മൊ​ബൈ​ലു​ക​ളും ആ​യി​ര​ത്തോ​ളം നോ​ട്ടു​ബു​ക്കു​ക​ളു​മാ​യി​യി​ട്ടാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മ​ണ്ഡ​ല​ത്തി​ൽ എ​ത്തി​യ​ത്.

ത​ന്‍റെ വ​ലി​യ സു​ഹൃ​ത്ത് വ​ല​യ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ആ​ണ് ഇ​ത്ര​യും വ​ലി​യൊ​രു സ​ഹാ​യം ചെ​യ്യാ​ൻ പ​റ്റി​യ​ത് എ​ന്ന് താ​രം പ​റ​യു​ന്നു.

പ്ര​മു​ഖ ചാ​ന​ലി​ൽ കാ​ർ​ത്തി​ക​ദീ​പം എ​ന്ന സീ​രി​യ​ലി​ൽ അ​ഭി​ന​യി​ച്ചു കൊ​ണ്ട് ഇ​രി​ക്കു​ക ആ​ണ് വി​വേ​ക് ഗോ​പ​ൻ.

ഷൂ​ട്ടി​ങ് തി​ര​ക്ക് ഉ​ണ്ടെ​ങ്കി​ൽ പോ​ലും മാ​സ​ത്തി​ൽ കു​റ​ച്ചു ദി​വ​സം മ​ണ്ഡ​ല​ത്തി​ലെ ബി​ജെ​പി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഒ​പ്പ​വും. ജ​ന​സേ​വ​ന​ങ്ങ​ൾ​ക്കു​മാ​യി ത​ന്‍റെ സ​മ​യം മാ​റ്റി വ​യ്ക്കും എ​ന്നു തീ​ർ​ത്തു പ​റ​യു​ക ആ​ണ് വി​വേ​ക് ഗോ​പ​ൻ.

Related posts

Leave a Comment