പു​തു​വ​ര്‍​ഷ​ത്തെ വ​ര​വേ​ല്‍​ക്കാ​ന്‍ കൂ​റ്റ​ന്‍ പാ​പ്പാ​ഞ്ഞി​യു​മാ​യി കോ​ട്ട​യം കാ​ര്‍​ണി​വ​ല്‍

കോ​ട്ട​യം: പു​തു​വ​ര്‍​ഷ​ത്തെ വ​ര​വേ​ല്‍​ക്കാ​നൊ​രു​ങ്ങി കോ​ട്ട​യം മോ​സ്‌​കോ-​വ​ട​വാ​തൂ​ര്‍ ബ​ണ്ട് റോ​ഡി​ല്‍ ഇ​ത്ത​വ​ണ​യും കോ​ട്ട​യം കാ​ര്‍​ണി​വ​ലി​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി. ഏ​ക​ദേ​ശം 50 അ​ടി​യി​ല​ധി​കം ഉ​യ​ര​ത്തി​ലു​ള്ള കൂ​റ്റ​ന്‍ പാ​പ്പാ​ഞ്ഞി​യെ ക​ത്തി​ച്ചാ​ണു പു​തു​വ​ര്‍​ഷ​മാ​യ 2026നെ ​വ​ര​വേ​ല്‍​ക്കു​ന്ന​ത്. ഇ​തി​നാ​യി മീ​ന​ന്ത​റ​യാ​റി​ന്‍റെ സ​മീ​പ​മു​ള്ള പാ​ട​ശേ​ഖ​ര​ത്തി​ല്‍ പാ​പ്പാ​ഞ്ഞി നി​ര്‍​മാ​ണം അ​വ​സാ​ന മി​നു​ക്കു​പ​ണി​യി​ലാ​ണ്.

ഇ​ന്നു രാ​ത്രി ഏ​ഴു​മു​ത​ല്‍ ക​ലാ​പ​രി​പാ​ടി​ക​ള്‍, ഗാ​ന​മേ​ള, ഡി​ജെ പാ​ര്‍​ട്ടി, ആ​കാ​ശ​വി​സ്മ​യം എ​ന്നി​വ​യോ​ടെ​യാ​ണു കാ​ര്‍​ണി​വ​ല്‍ ഒ​രു​ങ്ങു​ന്ന​ത്.ജി​ല്ല​യി​ലെ ഗ്രാ​മീ​ണ ടൂ​റി​സം മേ​ഖ​ല എ​ന്ന നി​ല​യി​ല്‍ ശ്ര​ദ്ധ​നേ​ടു​ന്ന വ​ട​വാ​തൂ​ര്‍ ബ​ണ്ട് റോ​ഡി​ന്‍റെ സൗ​ന്ദ​ര്യ​കാ​ഴ്ച​ക​ളും കാ​ര്‍​ണി​വ​ല്‍ ആ​ഘോ​ഷ​ത്തി​ന്‍റെ ഹൈ​ലൈ​റ്റാ​ണ്. വി​ജ​യ​പു​രം പ​ഞ്ചാ​യ​ത്തി​ന്‍റെ മീ​ന​ന്ത​റ ടൂ​റി​സം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണു കോ​ട്ട​യം കാ​ര്‍​ണി​വ​ല്‍ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പു​തു​വ​ര്‍​ഷ ആ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

പ​തി​ന​യ്യാ​യി​ര​ത്തോ​ളം ആ​ളു​ക​ളെ​യാ​ണ് ഇ​ത്ത​വ​ണ സം​ഘാ​ട​ക​ര്‍ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി. തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ കാ​ര്‍​ണി​വ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റും വി​ജ​യ​പു​രം പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യ വി.​ടി സോ​മ​ന്‍ കു​ട്ടി, ബ്ലോ​ക്ക് ഡി​വി​ഷ​ന്‍ മെ​മ്പ​ര്‍ ലി​ബി ജോ​സ് ഫി​ലി​പ്പ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

ബാ​രി​ക്കേ​ഡ് ഉ​ള്‍​പ്പെ​ടെ എ​ല്ലാ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും സൊ​സൈ​റ്റി അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ഞ്ഞൂ​റം​ഗ വോ​ള​ന്‍റി​യ​ര്‍​മാ​രും പോ​ലീ​സ്, ഫ​യ​ര്‍​ഫോ​ഴ്‌​സ്, സ്വ​കാ​ര്യ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ള്‍​പ്പെ​ടെ വി​പു​ല​മാ​യ സു​ര​ക്ഷാ സം​വി​ധാ​നം ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment