സ​ര്‍​ക്കാ​രി​ന് പ​ണ​മി​ല്ല; ശ​ബ​രി റെ​യി​ല്‍ പ​ദ്ധ​തി അ​വ​താ​ള​ത്തി​ൽ; മ​ഞ്ഞ​കു​റ്റി​യി​ട്ട​തി​ന്‍റെ പേ​രി​ൽ ഫ​യ​ലി​ൽ കു​ട​ങ്ങി​ക്കി​ട​ക്കു​ന്ന​ത് നൂ​റു​ക​ണ​ക്കി​ന് നാ​ട്ടു​കാ​ർ

കോ​​ട്ട​​യം: സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​രി​​ന് വി​​ക​​സ​​നം ഫ​​യ​​ലി​​ലും പ്ര​​ഖ്യാ​​പ​​ന​​ങ്ങ​​ളി​​ലും മാ​​ത്ര​​മേ​​യു​​ള്ളൂ എ​​ന്ന​​തി​​നു തെ​​ളി​​വാ​​യി ശ​​ബ​​രി റെ​​യി​​ല്‍​വേ നി​​ര്‍​മാ​​ണ പ​​ദ്ധ​​തി​​യും അ​​വ​​താ​​വ​​ള​​ത്തി​​ല്‍. പൊ​​ന്നും​​വി​​ല കൊ​​ടു​​ത്ത് സ്ഥ​​ലം ഏ​​റ്റെ​​ടു​​ക്കാ​​ന്‍ പ​​ണ​​മി​​ല്ലാ​​ത്ത​​തി​​നാ​​ല്‍ സ്‌​​പെ​​ഷ​​ല്‍ ലാ​​ന്‍​ഡ് അ​​ക്വി​​സി​​ഷ​​ന്‍ ഓ​​ഫീ​​സു​​ക​​ള്‍ തു​​റ​​ക്കു​​ന്ന​​തു​​ള്‍​പ്പെ​​ടെ അ​​ന്തി​​മ​​ഘ​​ട്ടം ന​​ട​​പ​​ടി​​ക​​ളി​​ല്‍​നി​​ന്ന് സ​​ര്‍​ക്കാ​​ര്‍ പി​​ന്‍​തി​​രി​​ഞ്ഞു.

ആ​​വ​​ശ്യ​​മു​​ള്ള സ്ഥ​​ലം ഏ​​റ്റെ​​ടു​​ത്തു​​കൊ​​ടു​​ക്കാ​​തെ നി​​ര്‍​മാ​​ണ​​ത്തി​​ന് ത​​യാ​​റ​​ല്ലെ​​ന്ന് കേ​​ന്ദ്ര റെ​​യി​​ല്‍ മ​​ന്ത്രാ​​ല​​യം അ​​ടു​​ത്ത​​യി​​ടെ​​യും ആ​​വ​​ര്‍​ത്തി​​ച്ചി​​രു​​ന്നു. വി​​ശ​​ദ​​മാ​​യ പ​​ഠ​​ന​​ത്തി​​നു​​ശേ​​ഷം സ്ഥ​​ലം ഏ​​റ്റെ​​ടു​​ക്ക​​ല്‍ സം​​ബ​​ന്ധി​​ച്ച അ​​നു​​കൂ​​ല റി​​പ്പോ​​ര്‍​ട്ട് കോ​​ട്ട​​യം, എ​​റ​​ണാ​​കു​​ളം, ഇ​​ടു​​ക്കി ജി​​ല്ലാ ക​​ള​​ക്ട​​ര്‍​മാ​​ര്‍ സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​രി​​ന് ന​​ല്‍​കി​​യി​​ട്ട് മൂ​​ന്നു മാ​​സ​​മാ​​യി.

കാ​​ല​​ടി​​മു​​ത​​ല്‍ രാ​​മ​​പു​​രം​​വ​​രെ ക​​ല്ലി​​ട്ട് വേ​​ര്‍​തി​​രി​​ച്ച സ്ഥ​​ലം വി​​ല​​യ്ക്കു വാ​​ങ്ങാ​​നു​​ള്ള സാ​​മ്പ​​ത്തി​​ക ഭ​​ദ്ര​​ത​​യി​​ല്ലാ​​ത്ത​​തി​​നാ​​ല്‍ ശ​​ബ​​രി റെ​​യി​​ല്‍​വേ ഫ​​യ​​ല്‍ മ​​ട​​ക്കാ​​നു​​ള്ള നീ​​ക്ക​​ത്തി​​ലാ​​ണ് സ​​ര്‍​ക്കാ​​ര്‍. പ​​ദ്ധ​​തി വീ​​ണ്ടും അ​​നി​​ശ്ചി​​ത​​ത്വ​​ത്തി​​ലാ​​യ​​തോ​​ടെ സ്ഥ​​ലം വി​​ട്ടു​​കൊ​​ടു​​ക്കാ​​ന്‍ നി​​ര്‍​ബ​​ന്ധി​​ത​​രാ​​യ പ്ര​​ദേ​​ശ​​വാ​​സി​​ക​​ളാ​​ണ് കാ​​ല്‍​നൂ​​റ്റാ​​ണ്ടാ​​യി ആ​​ശ​​ങ്ക​​യി​​ല്‍ ക​​ഴി​​യു​​ന്ന​​ത്.

ക​​ല്ലി​​ട്ടു തി​​രി​​ച്ച സ്ഥ​​ലം വി​​ല്‍​ക്കാ​​നോ കൈ​​മാ​​റ്റം ചെ​​യ്യാ​​നോ നി​​ര്‍​മാ​​ണം ന​​ട​​ത്താ​​നോ സാ​​ധി​​ക്കാ​​തെ നൂ​​റു​​ക​​ണ​​ക്കി​​ന് പേ​​രാ​​ണ് പ​​ദ്ധ​​തി​​യു​​ടെ ഇ​​ര​​യാ​​യി മാ​​റി​​യ​​ത്.പ​​ല​​യി​​ട​​ങ്ങ​​ളി​​ലും തോ​​ട്ട​​ങ്ങ​​ളും പു​​ര​​യി​​ട​​ങ്ങ​​ളും ര​​ണ്ടാ​​യി ഭാ​​ഗി​​ച്ചാ​​ണ് റെ​​യി​​ല്‍​പാ​​ളം ക​​ട​​ന്നു​​പോ​​കു​​ന്ന​​ത്. ഇ​​ത്ത​​ര​​ത്തി​​ലു​​ള്ള സ്ഥ​​ലം വി​​റ്റ​​ഴി​​ക്കാ​​ന്‍ സാ​​ധി​​ക്കാ​​തെ വ​​ന്ന​​വ​​രും പ​​ല​​രാ​​ണ്.

ഇ​​രു​​പ​​ത്തെ​​ട്ടു വ​​ര്‍​ഷം മു​​ന്‍​പ് നി​​ര്‍​മാ​​ണ അ​​നു​​മ​​തി ല​​ഭി​​ച്ച ശ​​ബ​​രി പാ​​ത സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​രു​​ക​​ളു​​ടെ അ​​നാ​​സ്ഥ​​മൂ​​ല​​മാ​​ണ് ഇ​​ഴ​​ഞ്ഞ​​ത്.ഇ​​തോ​​ട​​കം അ​​ങ്ക​​മാ​​ലി-​​എ​​രു​​മേ​​ലി 111 കി.​​മീ. പാ​​ത​​യി​​ല്‍ അ​​ങ്ക​​മാ​​ലി-​​കാ​​ല​​ടി ഏ​​ഴു കി.​​മീ. പാ​​ത​​യും കാ​​ല​​ടി പാ​​ല​​വും മാ​​ത്ര​​മാ​​ണു പൂ​​ര്‍​ത്തി​​യാ​​യ​​ത്. കാ​​ല​​ടി​​യി​​ല്‍​നി​​ന്ന് രാ​​മ​​പു​​രം വ​​രെ സ്ഥ​​ലം അ​​ള​​ന്നു​​തി​​രി​​ച്ചു. രാ​​മ​​പു​​രം-​​എ​​രു​​മേ​​ലി പാ​​ത​​യു​​ടെ അ​​ന്തി​​മ അ​​ലൈ​​ന്‍​മെ​​ന്‍റു പോ​​ലും വ്യ​​ക്ത​​മാ​​യി​​ട്ടി​​ല്ല.

ശ​​ബ​​രി റെ​​യി​​ല്‍​വേ നി​​ര്‍​മാ​​ണ​​ത്തി​​ന് ആ​​കെ 416 ഹെ​​ക്ട​​ര്‍ ഭൂ​​മി വേ​​ണ്ട​​തി​​ല്‍ 24 ഹെ​​ക്ട​​ര്‍ മാ​​ത്ര​​മാ​​ണ് ഏ​​റ്റെ​​ടു​​ത്ത​​ത്. കേ​​ന്ദ്ര സ​​ര്‍​ക്കാ​​ര്‍ എ​​ട്ട് ബ​​ജ​​റ്റു​​ക​​ളി​​ല്‍ ശ​​ബ​​രി പ​​ദ്ധ​​തി​​ക്ക് അ​​നു​​വ​​ദി​​ച്ച വി​​ഹി​​തം അ​​പ്പാ​​ടെ ലാ​​പ്‌​​സാ​​യി. ഇ​​ടു​​ക്കി ജി​​ല്ല റെ​​യി​​ല്‍​വേ ഭൂ​​പ​​ട​​ത്തി​​ല്‍ ഇ​​ടം പി​​ടി​​ക്കു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യും ഇ​​തോ​​ടെ ഇ​​ല്ലാ​​താ​​യി.

Related posts

Leave a Comment