കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ രണ്ടു ഡോസ് വാക്സിനും സ്വീകരിച്ച ജീവനക്കാരിക്ക്കോവിഡ്


ഗാ​ന്ധി​ന​ഗ​ർ: ര​ണ്ടു ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച ജീ​വ​ന​ക്കാ​രി​ക്കും ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന രോ​ഗി​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന രോ​ഗി​ക​ളും വീ​ണ്ടും ആ​ശ​ങ്ക​യി​ൽ.

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ഡ​യാ​ലി​സി​സ് ടെ​ക്നീ​ഷ്യ അ​രീ​പ്പ​റ​ന്പ് സ്വ​ദേ​ശി​നി 27കാ​രി​ക്കാ​ണ് ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചത്. ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന വൈ​ക്കം ചെ​ന്പ് സ്വ​ദേ​ശി​യാ​യ 25കാ​ര​നും രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ ആ​ശ​ങ്ക പ​ട​ർ​ന്നി​രി​ക്കു​ക​യാ​ണ്.

ജ​നു​വ​രി​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് സെ​ന്‍റ​റി​ൽ നി​ന്നും ടെ​ക്നീ​ഷ്യ ആ​ദ്യ വാ​ക്സി​ൻ ഡോ​സ് സ്വീ​ക​രി​ച്ചി​രു​ന്നു. ഫെ​ബ്രു​വ​രി 28ന് ​ര​ണ്ടാ​മ​ത്തെ ഡോ​സും എ​ടു​ത്തു. ക​ഴി​ഞ്ഞ ദി​വ​സം പ​നി​യും ശ്വാ​സ​ം മു​ട്ട​ലു​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി.

ഇ​ന്ന​ലെ പ​രി​ശോ​ധ​ന ഫ​ലം വ​ന്ന​പ്പോ​ൾ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ത​ൽ​ക്കാ​ലം ഹോം ​ക്വാ​റ​ന്‍റൈ​നിൽ ക​ഴി​യാ​ൻ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ നി​ർ​ദ്ദേ​ശി​ച്ചി​രി​ക്കു​ക​യാ​ണ്.

വീ​ട്ടുമു​റ്റ​ത്ത് തെ​ന്നി വീ​ണു കാ​ൽ ഒ​ടി​ഞ്ഞ അ​സ്ഥി​രോ​ഗ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന 25കാ​ര​നു ശ​സ്ത്ര​ക്രിയ​ക്ക് മു​ന്പു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. തു​ട​ർ​ന്ന് ഇ​യാ​ളെ ഉ​ഴ​വൂ​രി​ലെ കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി​യി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment