കാട്ടുപന്നിയും കൂറ്റന്‍ കരടിയും തമ്മില്‍ മണിക്കൂറുകള്‍ നീണ്ട പൊരിഞ്ഞ പോരാട്ടം ! ഒടുവില്‍ ജയിച്ചതോ ? വീഡിയോ വൈറലാകുന്നു…

കാട്ടുപന്നിയും കൂറ്റന്‍ കരടിയും തമ്മിലുള്ള പോരാട്ടത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ടെന്നസിയിലെ ഗാട്ട്‌ലിന്‍ബര്‍ഗിലാണ് സംഭവം നടന്നത്.

ഗ്രേറ്റ് സ്‌മോക്കി മൗണ്ടന്‍ ദേശീയ പാര്‍ക്ക് സന്ദര്‍ശിച്ച് മടങ്ങിവരുന്ന വിനോദ സഞ്ചാരികളുടെ സംഘമാണ് വഴിയരികില്‍ നടന്ന മൃഗങ്ങളുടെ പോരാട്ടത്തിന്റെ ദൃശ്യം പകര്‍ത്തിയത്.

അമേരിക്കന്‍ ബ്ലാക്ക് ബെയര്‍ ഇനത്തില്‍ പെട്ട കരടിയും അധിനിവേശ ജീവിയായ കാട്ടുപന്നിയും തമ്മിലായിരുന്നു പൊരിഞ്ഞ പോരാട്ടം നടന്നത്.

വിനോദ സഞ്ചാരികളുടെ സംഘത്തിലുണ്ടായിരുന്ന ഫിലിപ് താല്‍ബോട്ട് ആണ് ദൃശ്യം പകര്‍ത്തിയത്. പോരാട്ടത്തിനിടയില്‍ കരടി പല തവണ കാട്ടുപന്നിയുടെ കഴുത്തില്‍ പിടിമുറുക്കി അതിനെ കുത്തനെയുള്ള കയറ്റത്തിലൂടെ ഉള്ളിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.

എന്നാല്‍ കുത്തനെയുള്ള പ്രതലത്തിലേക്ക് കാട്ടുപന്നിയെ വലിച്ചുകയറ്റുന്നതില്‍ പരാജയപ്പെടുകയായിരുന്നു. ഒടുവില്‍ വഴിയില്‍ കാഴ്ചക്കാര്‍ കൂടിയതോടെ ഇരയെ ഉപേക്ഷിച്ച് മുകളിലേക്ക് കയറി കാടിനുള്ളില്‍ മറയുകയായിരുന്നു.

ദാരുണമായി പരിക്കേറ്റ കാട്ടുപന്നി അവിടെത്തന്നെ തുടര്‍ന്നു. കാഴ്ചക്കാര്‍ മടങ്ങുമ്പോള്‍ ഇരയെ ഭക്ഷണമാക്കാം എന്നു കരുതിയാവും കരടി കാട്ടിലേക്ക മറഞ്ഞതെന്നാണ് ചിലരുടെ നിഗമനം.

സ്‌മോക്കി മൗണ്ടന്‍ ദേശീയ പാര്‍ക്ക് ഉള്‍പ്പെടുന്ന ടെന്നസി, നോര്‍ത്ത് കാരലൈന അതിര്‍ത്തിയില്‍ ഏകദേശം ആയിരത്തി അഞ്ഞൂറിലധികം കരരടികളുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

തദ്ദേശീയ ജീവികളാണിവയെന്നും അധികൃതര്‍ വ്യക്തമാക്കി. 19ാം നൂറ്റാണ്ടിനും 20ാം നൂറ്റാണ്ടിനുമിടയില്‍ ഇവിടെ എത്തിപ്പെട്ടവരാണ് കാട്ടുപന്നികള്‍.

ഇവയുടെ എണ്ണം ക്രമാതീതമായതോടെ വേട്ടയാടിയും കെണിവച്ചു പിടിച്ചും ഇവയുടെ എണ്ണം നിയന്ത്രിക്കാന്‍ പാര്‍ക്ക് അധികൃതര്‍ ശ്രദ്ധിക്കാറുണ്ട്. എന്തായാലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റാണ്.

Related posts

Leave a Comment