ഡോ​ക്ട​ർ ഡ്യൂ​ട്ടി​ക​ഴി​ഞ്ഞ് മ​ട​ങ്ങാ​നെ​ത്തി​യ​പ്പോ​ൾ കാ​റി​ന​ക​ത്ത് ര​ണ്ട് കു​ട്ടി​ക​ൾ..! കോട്ടയം മെഡിക്കൽ കോളജിൽ സംഭവിച്ചത്…


ഗാ​ന്ധി​ന​ഗ​ർ: ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു​ശേ​ഷം കോട്ടയം മെഡിക്കൽ കോളജി ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​നു സമീപമായി​രു​ന്നു അതു സംഭവിച്ചത്! അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ഡ്യൂ​ട്ടി​യു​ള്ള ഒ​രു ജൂ​നി​യ​ർ ഡോ​ക്ട​ർ ജീ​വ​ന​ക്കാ​ർ​ക്കാ​യു​ള്ള വാ​ഹ​ന പാ​ർ​ക്കിം​ഗ് സ്ഥ​ല​ത്ത് കാ​ർ പാ​ർ​ക്ക് ചെ​യ്ത​ശേ​ഷം ലോ​ക്ക് ചെ​യ്യാ​തെ ഇ​റ​ങ്ങി​പ്പോ​ന്നു.

വൈ​കു​ന്നേ​രം തി​രി​കെ പോ​കു​ന്ന​തി​ന് എ​ത്തി​യ​പ്പോ​ൾ കാ​റി​ന​ക​ത്ത് ര​ണ്ട് കു​ട്ടി​ക​ൾ!! വി​വ​രം പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റി​ൽ അ​റി​യി​ച്ചു.
അ​വി​ടെ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു പോ​ലീ​സു​കാ​ർ എ​ത്തി കു​ട്ടി​ക​ളെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​യ്ഡ് പോ​സ്റ്റി​ൽ എ​ത്തി​ച്ച​ശേ​ഷം ഗാ​ന്ധി​ന​ഗ​ർ സ്റ്റേ​ഷ​നി​ൽ വി​വ​രം അ​റി​യി​ച്ചു.

ജൂ​നി​യ​ർ എ​സ്ഐ പ്ര​ശാ​ന്ത് എ​ത്തി കു​ട്ടി​ക​ളോ​ട് വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​പ്പോ​ഴാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന മു​ത്ത​ശി​ക്കൊ​പ്പം ക​ഴി​ഞ്ഞി​രു​ന്ന കു​ട്ടി​ക​ളാ​ണെ​ന്നും മു​ത്ത​ശി വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യെ​ങ്കി​ലും ഇ​വ​ർക്കു മ​ട​ങ്ങാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നു​മു​ള്ള വി​വ​ര​ങ്ങ​ൾ അ​റി​യു​ന്ന​ത്.

മു​ത്ത​ശി​ക്കൊ​പ്പം വീ​ട്ടി​ലേ​ക്കു മ​ട​ങ്ങാ​ൻ സാ​ധി​ക്കാ​തെ വ​ന്ന​തി​നാ​ൽ വീ​ട്ടു​കാ​ർ വ​ഴ​ക്കു പ​റ​യു​മോ എ​ന്ന ഭ​യം മൂ​ല​മാ​ണ് കു​ട്ടി​ക​ൾ ആ​ശു​പ​ത്രി വ​ള​പ്പി​ൽ ത​ന്നെ ക​ഴി​ച്ചു​കൂ​ട്ടാ​ൻ കാ​ര​ണ​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

തു​ട​ർ​ന്ന് പോ​ലീ​സ് കു​ട്ടി​ക​ൾ​ക്കു ഭ​ക്ഷ​ണം വാ​ങ്ങി ന​ല്കി​യ​ശേ​ഷം ബ​ന്ധു​ക്ക​ളെ വി​ളി​ച്ചു വ​രു​ത്തി ഒ​പ്പം പ​റ​ഞ്ഞ​യ​ച്ചു. കു​റ​വി​ല​ങ്ങാ​ട് വ​യ​ലാ സ്വ​ദേ​ശി​ക​ളാ​യ കു​ട്ടി​ക​ളെ​യാ​ണ് ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് വി​ട്ട​യ​ച്ച​ത്.

Related posts

Leave a Comment