വിദേശത്ത് നിന്നെത്തിയിട്ട് രണ്ടാഴ്ച; കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊറോണ വൈറസ് ബാധയുടെ ലക്ഷണത്തോടെ രണ്ടുപേർ ചികിത്സ തേടി

കോ​ട്ട​യം: കൊ​റോ​ണ വൈ​റ​സ് ബാ​ധ​യു​ടേ​തെ​ന്ന് സം​ശ​യി​ക്കാ​വു​ന്ന ല​ക്ഷ​ണ​ങ്ങ​ളു​ള്ള ര​ണ്ടു പേ​രെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഐ​സൊലേ​ഷ​ൻ വാ​ർ​ഡി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ര​ണ്ടാ​ഴ്ച്ച മു​ന്പ് വി​ദേ​ശ​ത്തു​നി​ന്നെ​ത്തി​യ ഇ​വ​ർ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം പൊ​തു​ജ​ന സ​ന്പ​ർ​ക്ക​മി​ല്ലാ​തെ വീ​ട്ടി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.

പ​നി, തൊ​ണ്ട​വേ​ദ​ന, ശ്വാ​സ ത​ട​സം, ജ​ല​ദോ​ഷം തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ളു​ള്ള​താ​യി ഇ​വ​ർ അ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് ആം​ബു​ല​ൻ​സ് അ​യ​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ച് നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ രക്ത സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു.

ജി​ല്ല​യി​ൽ ആ​ർ​ക്കും ഇ​തു​വ​രെ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ചൈ​ന, ഹോ​ങ്കോം​ഗ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് ര​ണ്ടാ​ഴ്ച്ച​ക്കു​ള്ളി​ൽ നാ​ട്ടി​ലെ​ത്തി​യ 79 പേ​ർ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച് വീ​ടു​ക​ളി​ൽ ക​ഴി​യു​ന്നു​ണ്ട്.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മ​ല്ലെ​ങ്കി​ലും എ​ല്ലാ ദി​വ​സ​വും ഇ​വ​രു​ടെ ആ​രോ​ഗ്യ​സ്ഥി​തി വ​കു​പ്പ് വി​ല​യി​രു​ത്തു​ന്നു​ണ്ടെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ജേ​ക്ക​ബ് വ​ർ​ഗീ​സ് അ​റി​യി​ച്ചു.

രോ​ഗബാ​ധി​ത മേ​ഖ​ല​ക​ളി​ൽനി​ന്നെ​ത്തി​യ​വ​ർ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം
കോട്ടയം: രോ​ഗ​ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ​നി​ന്ന് ജ​നു​വ​രി മു​ത​ൽ കേ​ര​ള​ത്തി​ൽ എ​ത്തി​യി​ട്ടു​ള്ള​വ​ർ നി​ർ​ബ​ന്ധ​മാ​യും 1056 എ​ന്ന ന​ന്പ​രി​ലോ 0471 2552056 എ​ന്ന ന​ന്പ​രി​ലോ വി​ളി​ച്ച​റി​യി​ക്ക​ണം. രോ​ഗ ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രെ ക​ണ്ടെ​ത്തി​യാ​ൽ ആ​വ​ശ്യ​മാ​യ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തോ​ടൊ​പ്പം ചി​കി​ത്സ​യും ന​ൽ​കു​ന്ന​താ​ണ്. പ​നി, തൊ​ണ്ട​വേ​ദ​ന, ശ്വാ​സ ത​ട​സം, ജ​ല​ദോ​ഷം എ​ന്നി​വ​യാ​ണു കൊ​റോ​ണ രോ​ഗ​ബാ​ധ​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ.

ചൈ​ന​യി​ൽ​നി​ന്ന് വ​ന്ന​വ​രി​ൽ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള രോ​ഗ ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ർ ജി​ല്ലാ ആ​ശു​പ​ത്രി ഫി​സി​ഷ്യ​ൻ ഡോ. ​സി​ന്ധു ജി ​നാ​യ​രെ (9447347282) ബ​ന്ധ​പ്പെ​ട്ടു നി​ർ​ദേ​ശ​ങ്ങ​ൾ സ്വീ​ക​രി​ക്ക​ണം. ഇ​വ​ർ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും പൊ​തു വാ​ഹ​ന​ങ്ങ​ളി​ലോ, ടാ​ക്സി​ക​ളി​ലോ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് എ​ത്ത​രു​ത്. വി​വ​രം ന​ൽ​കി​യാ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന​തി​നാ​യി ആ​രോ​ഗ്യ​വ​കു​പ്പ് ആം​ബു​ല​ൻ​സ് വി​ട്ടു​ന​ൽ​കും.

കൊ​റോ​ണ ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ​നി​ന്നു പ്ര​ത്യേ​കി​ച്ച് ചൈ​ന​യി​ൽ​നി​ന്ന് ജി​ല്ല​യി​ൽ എ​ത്തു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ൾ 1077, 0481 2304800(24 മ​ണി​ക്കൂ​റും) എ​ന്നീ ന​ന്പ​റു​ക​ളി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കോ, ആ​ശാ, അ​ങ്ക​ണ​വാ​ടി, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ​ക്കോ, റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നു​ക​ൾ​ക്കോ അ​റി​യി​ക്കാനാ​വും. ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ ഇ​വ​രെ ബ​ന്ധ​പ്പെ​ട്ട് ല​ക്ഷ​ണ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് തു​ട​ർ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കും

കൊ​റോ​ണ രോ​ഗ​ത്തെ സം​ബ​ന്ധി​ച്ച പൊ​തു​വാ​യ സം​ശ​യ​ങ്ങ​ൾ ദൂ​രീ​ക​രി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന ത​ല​ത്തി​ലെ 1056 എ​ന്ന ന​ന്പ​റി​ന് പു​റ​മേ ജി​ല്ല​യി​ൽ 0481 2304110, 9495088514 എ​ന്നീ ന​ന്പ​റു​ക​ളി​ലും ബ​ന്ധ​പ്പെ​ടാം.

Related posts

Leave a Comment