ദൃ​ക്സാ​ക്ഷി​ക​ളോ​ട് ഒ​ന്നും ചോ​ദി​ച്ച​റി​ഞ്ഞി​ല്ല! അ​ന്വേ​ഷ​ണ​ത്തി​ൽ തൃ​പ്തി​യി​ല്ലെ​ന്ന് കൊ​ല്ല​പ്പെ​ട്ട സം​ഗീ​തി​ന്‍റെ ഭാ​ര്യ സം​ഗീ​ത

കാ​ട്ടാ​ക്ക​ട : കാ​ട്ടാ​ക്ക​ട കൊ​ല​പാ​ത​ക​ത്തി​ലെ അ​ന്വേ​ഷ​ണ​ത്തി​ൽ തൃ​പ്തി​യി​ല്ലെ​ന്ന് കൊ​ല്ല​പ്പെ​ട്ട സം​ഗീ​തി​ന്‍റെ ഭാ​ര്യ സം​ഗീ​ത. കേ​സി​ൽ തു​ട​ക്കം മു​ത​ൽ പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും വീ​ഴ്ച​യു​ണ്ടാ​യി. പ്ര​ശ്ന​മു​ണ്ടാ​യ ഉ​ട​നെ പോ​ലീ​സി​നെ അ​റി​യി​ച്ചി​രു​ന്നു,

അ​പ്പോ​ൾ ഇ​ട​പെ​ട്ടി​രു​ന്നെ​ങ്കി​ൽ സം​ഗീ​ത് ഇ​പ്പോ​ൾ ജീ​വ​നോ​ടെ ഉ​ണ്ടാ​വു​മാ​യി​രു​ന്നെ​ന്നും സം​ഗീ​ത പ​റ​ഞ്ഞു. ഇന്ന് പു​ല​ർ​ച്ചെ​യോ​ടെ പ്ര​തി​ക​ളെ സം​ഗീ​തി​ന്‍റെ വീ​ട്ടി​ലെ​ത്തി​ച്ച് പോലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു.

എ​ന്നാ​ൽ പ്ര​തി​ക​ളെ എ​ത്തി​ച്ച​പ്പോ​ൾ വീ​ട്ടു​കാ​രു​ടെ ഭാ​ഗ​ത്ത് നി​ന്നും പ്ര​തി​ഷേ​ധ​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് തെ​ളി​വെ​ടു​പ്പ് പെ​ട്ടെ​ന്ന് അ​വ​സാ​നി​പ്പി​ച്ച് പോലീസ് സം​ഘം മ​ട​ങ്ങി.

​തെ​ളി​വെ​ടു​പ്പി​നെ​ത്തി​യ​പ്പോ​ൾ ദൃ​ക്സാ​ക്ഷി​ക​ളോ​ട് ഒ​ന്നും ചോ​ദി​ച്ച​റി​ഞ്ഞി​ല്ലെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ തൃ​പ്തി​യി​ല്ലെ​ന്നും സം​ഗീ​ത പ​റ​ഞ്ഞു.​സ​ർ​ക്കാ​രി​ന്‍റെ സ​ഹാ​യം ത​ന്‍റെ കു​ടും​ബ​ത്തി​ന് ന​ൽ​ക​ണ​മെ​ന്നും സം​ഗീ​ത ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment