കോ​ഴി​ക്കോ​ട് ന​ഗ​ര​സഭയിൽ ക​രാ​ര്‍ സ്വ​ന്ത​ക്കാ​ര്‍​ക്ക്; ഇഷ്ടക്കാർക്ക് നൽകിയപ്പോൾ കോർഷപ്പറേഷന് വൻനഷ്ടം; ക​രാ​ര്‍ ന​ല്‍​കി​യത്  സ്പീ​ക്ക​ര്‍ എ.​എ​ന്‍.​ ഷം​സീ​റി​ന്‍റെ സ​ഹോ​ദ​ര​ന്


കോ​ഴി​ക്കോ​ട്: പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡി​നു സ​മീ​പ​ത്തെ എ​സ്‌​ക​ലേ​റ്റ​റും ന​ഗ​ര​ത്തി​ലെ 32 ബ​സ് ഷെ​ല്‍​ട്ട​റു​ക​ളും ന​ട​ത്തി​പ്പി​നു ക​രാ​ര്‍ ന​ല്‍​കി​യ ഇ​ന​ത്തി​ല്‍ കോ​ര്‍​പ​റേ​ഷ​ന് വ​ന്‍ ന​ഷ്ടം.

സി​പി​എ​മ്മി​ലെ ഉ​ന്ന​ത​രു​മാ​യി ബ​ന്ധ​മു​ള്ള​വ​ര്‍​ക്കാ​ണ് ക​രാ​ര്‍ ന​ല്‍​കി​യ​തെ​ങ്കി​ലും ക​രാ​ര്‍ തു​ക അ​വ​ര്‍ തി​രി​ച്ച​ട​യ്ക്കാ​ത്ത​താ​ണ് കോ​ര്‍​പ​റേ​ഷ​നെ വെ​ട്ടി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്. തു​ക തി​രി​ച്ചു​കി​ട്ടാ​ന്‍ നി​യ​മ ന​ട​പ​ടി​ക​ളി​ലേ​ക്കും ക​ട​ന്നി​ട്ടി​ല്ല.

പു​തി​യ സ്റ്റാ​ന്‍​ഡി​നു സ​മീ​പ​ത്തെ എ​സ്‌​ക​ലേ​റ്റ​ര്‍ ന​ട​ത്തി​പ്പി​നു ന​ല്‍​കി പ​ക​രം പ​ര​സ്യം സ്ഥാ​പി​ക്കാ​നു​ള്ള ക​രാ​ര്‍ ആ​ര്‍.പി. ​അ​മ​ര്‍ എ​ന്ന​യാ​ള്‍​ക്കാ​ണ് ന​ല്‍​കി​യി​രു​ന്ന​ത്.

പ​ത്തു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ കു​ടി​ശി​ക വ​ന്ന​പ്പോ​ള്‍ എ​സ്‌​ക​ലേ​റ്റ​ര്‍ ന​ട​ത്തി​പ്പ് കോ​ര്‍​പ​റേ​ഷ​ന്‍ തി​രി​ച്ചെ​ടു​ത്തു. എ​ന്നാ​ല്‍ ക​രാ​റു​കാ​ര​ന്‍ ഡെ​പ്പോ​സി​റ്റ് തു​ക ന​ല്‍​കി​യി​രു​ന്നി​ല്ല.​

കു​ടി​ശി​ക തു​ക കി​ട്ടാ​ന്‍ റ​വ​ന്യൂ റി​ക്ക​വ​റി ന​ട​പ​ടി​ക​ളി​ലേ​ക്കു ക​ട​ക്കാ​നാ​ണ് കോ​ര്‍​പ​റേ​ഷ​ന്‍ തീ​രു​മാ​നം.32 ബ​സ് ഷെ​ല്‍​ട്ട​റു​ക​ളു​ടെ ന​ട​ത്തി​പ്പ് ക​രാ​ര്‍ ന​ല്‍​കി​യി​രു​ന്ന​ത് സ്പീ​ക്ക​ര്‍ എ.​എ​ന്‍.​ ഷം​സീ​റി​ന്‍റെ സ​ഹോ​ദ​ര​ന്‍ എ.​എ​ന്‍.​ ഷാ​ഹി​ദി​നാ​യി​രു​ന്നു.

ഷാ​ഹി​ദി​ന്‍റെ പ​വ​ര്‍ ഓ​ഫ് അ​റ്റോ​ണി പ്ര​കാ​രം അ​മ​ര്‍ ത​ന്നെ​യാ​ണ് ഇ​തും​ന​ട​ത്തി​യി​രു​ന്ന​ത്. പ​ത്തു വ​ര്‍​ഷ​ത്തേ​ക്കാ​ണ് ക​രാ​ര്‍. ഒ​രു ഷെ​ല്‍​ട്ട​റി​നു 13,500 രൂ​പ വീ​തം പ്ര​തി​വ​ര്‍​ഷം 4.32 ല​ക്ഷം രു​പ യാ​ണ് ക​രാ​റു​കാ​ര​ന്‍ അ​ട​യ്‌​ക്കേ​ണ്ട​ത്.

എ​ന്നാ​ല്‍ പ​ണം കൃ​ത്യ​മാ​യി അ​ട​യ്ക്കാ​ന്‍ ക​രാ​റു​കാ​ന്‍ ത​യാ​റാ​യി​ല്ല. പ​ത്തു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ കു​ടി​ശി​ക​യാ​യി. കോ​ര്‍​പ​റേ​ഷ​ന്‍ നോ​ട്ടീ​സ് ന​ല്‍​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​രാ​റു​കാ​ര​ന്‍ ചെ​ക്ക് ന​ല്‍​കി.

ഇ​തു ബാ​ങ്കി​ല്‍ ന​ല്‍​കി​യ​പ്പോ​ള്‍ പ​ണ​മി​ല്ലാ​ത്ത​തി​നാ​ല്‍ മ​ട​ങ്ങി. വ​ണ്ടി​ച്ചെ​ക്ക് ന​ല്‍​കി മാ​സ​ങ്ങ​ള്‍ പി​ന്നി​ട്ടി​ട്ടും ക​രാ​റു​കാ​ര്‍​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി​ക​ളി​ലേ​ക്ക് കോ​ര്‍​പ​റേ​ഷ​ന്‍ ക​ട​ന്നി​ട്ടി​ല്ല.

Related posts

Leave a Comment