മ​രു​ന്നി​നു​പോ​ലും മ​രു​ന്നി​ല്ല..! മെ​ഡി​ക്ക​ൽ കോ​ള​ജ് ഫാ​ർ​മ​സി​യി​ൽ  ആവശ്യത്തിനു മരുന്നില്ല; പനിയുടെ മരുന്നുപോലും പുറത്ത് നിന്ന് വാങ്ങേണ്ട അവസ്ഥ

കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ൽ കോ​ള​ജ് ഫാ​ർ​മ​സി​യി​ൽ മ​രു​ന്നി​നു​പോ​ലും, മ​രു​ന്നി​ല്ല. മാ​തൃ​ശി​ശു​സം​ര​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ലാ​ണ് ഈ ​ദു​ര​വ​സ്ഥ. പ​നി​യു​മാ​യി എ​ത്തു​ന്ന ചെ​റി​യ കു​ട്ടി​ക​ൾ​ക്ക് ന​ൽ​കേ​ണ്ട സി​റ​പ്പു​പോ​ലും പു​റ​ത്തു​നി​ന്നും വാ​ങ്ങേ​ണ്ട അ​വ​സ്ഥ​യാ​ണ്.​ വെ​റും ആ​റു​രൂ​പ​യാ​ണ് ഇ​തി​ന്‍റെ വി​ല. ഇ​തുപോ​ലും റോ​ഡ് മു​റി​ച്ചു​ക​ട​ന്നു​പോ​യി​വേ​ണം വാ​ങ്ങാ​ൻ. കു​ട്ടി​ക​ളു​ടെ പ​നി എ​ളു​പ്പം ശ​മി​ക്കു​ന്ന​തി​നാ​യി ശ​രീ​ര​ത്തി​ൽ വ​യ്ക്കു​ന്ന മ​രു​ന്നാ​ണി​ത്.

ഫാ​ർ​മ​സി​യി​ൽ​ ആ​കെ​യു​ള്ള​ത് പാ​ര​സ​റ്റ​മോ​ളും ജ​ല​ദോ​ഷ​ത്തി​ന് മൂ​ക്കി​ൽ ഉ​റ്റി​ക്കു​ന്ന തു​ള്ളി​മ​രു​ന്നും മാ​ത്ര​മാ​ണ്. ഇ​തു​ത​ന്നെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​നു മു​ന്നി​ലാ​യു​ള്ള ഫാ​ർ​മ​സി​ൽ നി​ന്നും വാ​ങ്ങ​ണം. ആ​ശു​പ​ത്രി​ക്കു​ള്ളി​ലു​ള്ള മ​രു​ന്നു ഷോ​പ്പി​ലാ​ണെ​ങ്കി​ൽ ഇ​തും ഇ​ല്ല. പ​ല​രും മ​ണി​ക്കു​റു​ക​ൾ ക്യൂ​നി​ന്നാ​ണ് മ​രു​ന്നു​വാ​ങ്ങാ​ൻ കൗ​ണ്ട​റി​ൽ എ​ത്തു​ന്ന​ത്. അ​പ്പോഴാണ് മ​രു​ന്നി​ല്ലെ​ന്ന കാ​ര്യം അ​റി​യു​ക. ആ​ദ്യം ശീ​ട്ട് കാ​ണി​ച്ച് മ​രു​ന്നു​ണ്ടോ എ​ന്ന് തി​ര​ക്കി​യ​ശേ​ഷം ക്യൂ​നി​ൽ​ക്കു​ന്ന കാ​ഴ്ച​യാ​ണു​ള​ള​ത്.

അ​തു​കൊ​ണ്ടു​ത​ന്നെ പു​റ​ത്തു​ള​ള മ​രു​ന്നു​ഷോ​പ്പു​ട​മ​ക​ൾ​ക്ക് ചാ​ക​ര​യാ​ണ്. കാ​രു​ണ്യ​ഫാ​ർ​മ​സി​ൽ അ​ത്യാ​വ​ശ്യം മ​രു​ന്നു​ണ്ടെ​ങ്കി​ലും മ​ണി​ക്കൂ​റു​ക​ൾ കാ​ത്തി​രി​ക്ക​ണം. ടോ​ക്ക​ണ്‍ സ​ന്പ്ര​ദാ​യ​മാ​ണി​വി​ടെ. അ​താ​യ​ത് എ​ളു​പ്പം മ​രു​ന്നു​ല​ഭി​ക്ക​ണ​മെ​ങ്കി​ൽ വേ​റെ വ​ഴി​നോ​ക്ക​ണമെന്ന​ർ​ഥം.

Related posts