എന്തൊക്കെയായിരുന്നു സല്യൂട്ടടി…ഷെയ്ക്ക് ഹാന്‍ഡ് കൊടുക്കല്‍ ഒടുക്കം പവനായി ശവമായി ! പോലീസ് ആസ്ഥാനത്ത് സന്ദര്‍ശകരെ വരവേല്‍ക്കാന്‍ സ്ഥാപിച്ച റോബോട്ട് ഇപ്പോള്‍ പണിമുടക്കി വര്‍ക്ക്‌ഷോപ്പില്‍

സല്യൂട്ടടി, ഷെയ്ക്ക് ഹാന്‍ഡ് കൊടുക്കല്‍ ഒടുക്കം പവനായി ശവമായി എന്നു പറഞ്ഞാല്‍ മതിയല്ലോ…കേരളാ പോലീസ് ആസ്ഥാനത്ത് എസ്‌ഐയുടെ പദവി നല്‍കി സന്ദര്‍ശകരെ വരവേല്‍ക്കാന്‍ സ്ഥാപിച്ച കെപി-ബോട്ട് റോബോട്ട് പണിമുടക്കി വര്‍ക് ഷോപ്പിലായി. സംസ്ഥാന പൊലീസിലെ മോഡണൈസേഷന്റെയും പൊലീസ് സേനയില്‍ സാങ്കേതിക വിദ്യ നടപ്പാക്കുന്നതിന്റെയും ഭാഗമായാണ് സംസ്ഥാന പൊലീസ് ആസ്ഥാനത്തെ റിസപ്ഷനില്‍ ആളുകളെ സ്വീകരിക്കാനും ഒരു റിസപ്ഷനിസ്റ്റിന്റെ പണി നോക്കാനുമായി റോബോട്ടിനെ നിര്‍ത്തിയത്.

ഉദ്ഘാടന ദിവസം റോബോട്ടിനെക്കൊണ്ട് മുഖ്യമന്ത്രിയെ സല്യൂട്ട് ചെയ്യിപ്പിക്കുകയും ചെയ്തിരുന്നു. കേരള പൊലീസ് സൈബര്‍ഡോമുമായി സഹകരിച്ച് കൊച്ചിയിലെ സ്റ്റാര്‍ട്ട് അപ്പ് ആണ് കെപിബോട്ട് വികസിപ്പിച്ചത്. പക്ഷേ നാല് മാസം കൊണ്ട് ഈ റോബോട്ട് പ്രവര്‍ത്തിക്കാതെയായിരിക്കുകയാണ്. വളരെ കൊട്ടിഘോഷിച്ച് സ്ഥാപിച്ച റോബോട്ട് പണിമുടക്കിയത് സര്‍ക്കാരിനും നാണക്കേടായി.

Related posts