കൂ​ത്തു​പ​റമ്പിൽ കെ.​കെ.​ശൈ​ല​ജയോട് തോറ്റ എ​തി​രാ​ളി ഇ​പ്പോ​ൾ സ​ഹ​യാ​ത്രി​ക​ൻ; മു​ൻ രാ​ഷ്ട്രീ​യ എ​തി​രാ​ളിയായ കെ പി മോഹനന് വേണ്ടി വോട്ട് ചോദിച്ച് സി​പി​എം 


ക​ണ്ണൂ​ർ: ക​ഴി​ഞ്ഞ ത​വ​ണ​ത്തെ രാ​ഷ്ട്രീ​യ എ​തി​രാ​ളി​യു​ടെ വി​ജ​യ​ത്തി​നാ​യി ഇ​ത്ത​വ​ണ കൂ​ത്തു​പ​റ​ന്പി​ൽ സി​പി​എം രം​ഗ​ത്തി​റ​ങ്ങും. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​നൊ​പ്പ​മാ​യി​രു​ന്ന കെ.​പി. മോ​ഹ​ന​ന്‍റെ പാ​ർ​ട്ടി എ​ൽ​ജെ​ഡി. ഇ​പ്പോ​ൾ ഇ​ട​ത് മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​യ​തോ​ടെ​യാ​ണ് മു​ൻ രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക്കാ​യി സി​പി​എം ത​ന്നെ രം​ഗ​ത്തി​റ​ങ്ങു​ന്ന​ത്.

പാ​നൂ​ർ സിം​ഹം എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ട്ടി​രു​ന്ന പ്ര​മു​ഖ സോ​ഷ്യ​ലി​സ്റ്റാ​യി​രു​ന്ന പ​രേ​ത​നാ​യ മു​ൻ​മ​ന്ത്രി പി.​ആ​ർ. കു​റു​പ്പും മ​ക​ൻ കെ.​പി. മോ​ഹ​ന​നും ഏ​റെ​ക്കാ​ലം ഇ​ട​ത് പ​ക്ഷ​ത്തോ​ടൊ​പ്പം ത​ന്നെ​യാ​യി​രു​ന്നു. എ​ന്നാ​ൽ മു​ന്ന​ണി​യി​ലെ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ത്തെ തു​ട​ർ​ന്ന് കെ.​പി. മോ​ഹ​ന​ന്‍റെ പാ​ർ​ട്ടി​യാ​യി​രു​ന്ന ജ​ന​താ​ദ​ൾ-​യു യു​ഡി​എ​ഫി​ലേ​ക്ക് കൂ​ടു​മാ​റി.

ഇ​തി​നു പി​ന്നാ​ലെ 2011 ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ രാ​ഷ്ട്രീ​യ​കേ​ര​ള​ത്തെ അ​ന്പ​ര​പ്പി​ച്ചു​ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി കൂ​ത്തു​പ​റ​ന്പ് വ​ല​തു​പ​ക്ഷ​ത്തേ​ക്ക് ചാ​ഞ്ഞു. മോ​ഹ​ന​ൻ മ​ന്ത്രി​യു​മാ​യി. എ​ൽ​ഡി​എ​ഫ് ഘ​ട​ക​ക​ക്ഷി പോ​ലു​മ​ല്ലാ​ത്ത ഐ​എ​ൻ​എ​ലി​ന്‍റെ എ​സ്.​എ. പു​തി​യ​വ​ള​പ്പി​ലാ​യി​രു​ന്നു കെ.​പി. മോ​ഹ​ന​ന്‍റെ എ​തി​ർ​സ്ഥാ​നാ​ർ​ഥി.

എ​ന്നാ​ൽ 2016-ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ണ്ഡ​ലം പി​ടി​ക്കാ​ൻ സി​പി​എം ശൈ​ല​ജ​യെ ഇ​റ​ക്കു​ക​യും പി​ടി​ച്ചെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. കെ.​കെ.​ശൈ​ല​ജ മ​ന്ത്രി​യു​മാ​യി. 12,291 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ശൈ​ല​ജ വി​ജ​യി​ച്ച​ത്.

പി​ന്നീ​ട് രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ൽ മാ​റ്റ​മു​ണ്ടാ​കു​ക​യും കെ.​പി. മോ​ഹ​ന​ൻ പ്ര​തി​നി​ധാ​നം ചെ​യ്ത ജ​ന​താ​ൾ-​യു എ​ൽ​ജെ​ഡി​യാ​വു​ക​യും ഇ​ട​ത് മു​ന്ന​ണി​യി​ൽ ഘ​ട​ക​ക​ക്ഷി​യാ​യി മാ​റു​ക​യും ചെ​യ്തു. ഇ​തോ​ടെ ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ലെ എ​തി​രാ​ളി​ക്ക് സി​പി​എം ത​ങ്ങ​ളു​ടെ സി​റ്റിം​ഗ് സീ​റ്റ് വി​ട്ടു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment