ദിലീപിനെ ഞാന്‍ കാണുന്നത് മകന്റെ സ്ഥാനത്ത്! വ്യക്തിപരമായി ദിലീപിനെ കാണാന്‍ പാടില്ലെന്ന് ആര്‍ക്കും പറയാന്‍ സാധിക്കില്ല; ജയില്‍ സന്ദര്‍ശനത്തെക്കുറിച്ച് കെപിഎസി ലളിതയ്ക്ക് പറയാനുള്ളത്

ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചതില്‍ വിശദീകരണവുമായി നടി കെ.പി.എ.സി ലളിത. വ്യക്തിപരമായിട്ടാണ് താന്‍ ദിലീപിനെ കണ്ടതെന്നും തനിക്ക് അതിനുളള അവകാശമുണ്ടെന്നും കെപിഎസി ലളിത വിശദീകരണമായി പറഞ്ഞു. ദിലീപിനെ തന്റെ മകന്റെ സ്ഥാനത്താണ് കാണുന്നത്. വ്യക്തിപരമായി ദിലീപിനെ കാണാന്‍ പാടില്ലെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ല. തന്റെ മകനാണെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തെരുവില്‍ തല്ലിക്കൊന്നോട്ടെ, ഞാന്‍ പിന്തുണക്കും. താന്‍ ദിലീപിനെ സന്ദര്‍ശിച്ചതില്‍ ആര്‍ക്കും എന്തും പറയാം. ഇക്കാര്യത്തില്‍ മറ്റൊന്നും പറയാനില്ലെന്നും കെപിഎസി ലളിത പറഞ്ഞതായി ഒരു ഗിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഗീതനാടക അക്കാദമി ചെയര്‍പേഴ്സണ്‍ സ്ഥാനത്തിരുന്ന് കൊണ്ട് നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിനെ കെപിഎസി ലളിത സന്ദര്‍ശിച്ചത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തുനിന്ന് ലളിതയെ പുറത്താക്കണമെന്ന ആവശ്യം ശക്തമായി വരുന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി ലളിത നേരിട്ട് രംഗത്തെത്തിയത്. ഇതിനുമുമ്പ് ഗണേഷ്‌കുമാര്‍ എംഎല്‍എ, നടന്മാരായ ജയറാം, കലാഭവന്‍ ഷാജോണ്‍, വിജയ രാഘവന്‍, സംവിധായകന്‍ രഞ്ജിത്ത് തുടങ്ങിയവര്‍ ലളിതയെ സന്ദര്‍ശിച്ചതും വിവാദമായിരുന്നു.

Related posts