പെരിയ: കാസർഗോഡ് പെരിയയിൽ വെട്ടേറ്റു മരിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ വീട്ടിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സന്ദർശനം നടത്തി. കൃപേഷിന്റെ വീട്ടിലെത്തിയ ഉമ്മൻ ചാണ്ടി വികാരാധീനനായി. കൃപേഷിന്റെ അച്ഛന്റെ കണ്ണീരിനു മുന്നിൽ അദ്ദേഹത്തിനു പിടിച്ചു നിൽക്കാനായില്ല. വാക്കുകൾ ഇടറി നിറകണ്ണുകളോടെയാണ് ഉമ്മൻ ചാണ്ടി കൃപേഷിന്റെ അച്ഛനെ ആശ്വസിപ്പിച്ചത്.
വാക്കുകൾ ഇടറി, തേങ്ങലടക്കാനാകാതെ ഉമ്മൻ ചാണ്ടിയും.. കൃപേഷിന്റെ വീട്ടിൽ വികാരനിര്‍ഭര രംഗങ്ങള്‍
