വീടുപണിക്കിടെ ഇഷ്ടിക തലയില്‍ വീണല്ല കമ്മ്യൂണിസ്റ്റ് മഹിളേ കൃപേഷ് മരിച്ചത് ! ബലാല്‍സംഗം ചെയ്ത വില്ലനെക്കൊണ്ട് ഇരയെ വിവാഹം ചെയ്യിപ്പിച്ച് എല്ലാം സോള്‍വാക്കുന്ന പരിപാടി സിനിമയില്‍ മതി;സിപിഎമ്മിനെതിരേ ആഞ്ഞടിച്ച് വിടി ബല്‍റാം…

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ യുവാക്കളുടെ കൊലപാതകത്തില്‍ സിപിഎമ്മിനെ ന്യായീകരിക്കുന്നവര്‍ക്കെതിരേ ആഞ്ഞടിച്ച് വി ടി ബല്‍റാം എംഎല്‍എ.തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ബല്‍റാമിന്റെ പ്രതികരണം.’വീടുപണിക്കിടെ ഇഷ്ടിക തലയില്‍ വീണല്ല കമ്മ്യൂണിസ്റ്റ് മഹിളേ കൃപേഷ് മരിച്ചത്. സിപിഎമ്മില്‍ നിന്ന് വ്യത്യസ്തമായ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചതിന്റെ പേരില്‍ നിങ്ങള്‍ കമ്മ്യൂണിസ്റ്റുകാര്‍ കൊത്തിയരിഞ്ഞതാണ്. നിങ്ങടെ കോപ്പിലെ ചാരിറ്റിയല്ല ആ ചെറുപ്പക്കാരന് നീതിയായി വേണ്ടത്, ഇഷ്ടമുള്ള രാഷ്ട്രീയം പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യമാണ്, അവന് പിന്നാലെ വരുന്ന ചെറുപ്പക്കാര്‍ക്കും. നിങ്ങളുടെയൊക്കെ വിഹാര രംഗമായ കോളേജ് ക്യാമ്പസ്സുകള്‍ തൊട്ട് അത്തരമൊരു പ്രവര്‍ത്തന സ്വാതന്ത്ര്യം നിങ്ങള്‍ കമ്മ്യൂണിസ്റ്റുകാര്‍ എതിരഭിപ്രായമുള്ളവര്‍ക്ക് അനുവദിച്ച് കൊടുക്കുന്നുണ്ടോ എന്ന് ആദ്യം ആത്മപരിശോധന നടത്തൂ’ ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

#കിപിഎംനെ പൗഡറിട്ട് മിനുക്കിയെടുക്കാന്‍ സാംസ്‌ക്കാരിക ക്രിമിനലുകള്‍ പല പുതിയ ഉഡായിപ്പുകളുമായി ഇറങ്ങിയിട്ടുണ്ട്.

വീടുപണിക്കിടെ ഇഷ്ടിക തലയില്‍ വീണല്ല കമ്മ്യൂണിസ്റ്റ് മഹിളേ കൃപേഷ് മരിച്ചത്. സിപിഎമ്മില്‍ നിന്ന് വ്യത്യസ്തമായ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചതിന്റെ പേരില്‍ നിങ്ങള്‍ കമ്മ്യൂണിസ്റ്റുകാര്‍ കൊത്തിയരിഞ്ഞതാണ്. അതുകൊണ്ട് നിങ്ങടെ കോപ്പിലെ ചാരിറ്റിയല്ല ആ ചെറുപ്പക്കാരന് നീതിയായി വേണ്ടത്, ഇഷ്ടമുള്ള രാഷ്ട്രീയം പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യമാണ്, അവന് പിന്നാലെ വരുന്ന ചെറുപ്പക്കാര്‍ക്കും. നിങ്ങളുടെയൊക്കെ വിഹാര രംഗമായ കോളേജ് ക്യാമ്പസ്സുകള്‍ തൊട്ട് അത്തരമൊരു പ്രവര്‍ത്തന സ്വാതന്ത്ര്യം നിങ്ങള്‍ കമ്മ്യൂണിസ്റ്റുകാര്‍ എതിരഭിപ്രായമുള്ളവര്‍ക്ക് അനുവദിച്ച് കൊടുക്കുന്നുണ്ടോ എന്ന് ആദ്യം ആത്മപരിശോധന നടത്തൂ.

ബലാത്സംഗം ചെയ്ത വില്ലനേക്കൊണ്ട് ഇരയെ വിവാഹം ചെയ്യിച്ച് എല്ലാം സോള്‍വ് ആക്കുന്ന യമണ്ടന്‍ പരിഹാരക്രിയ പണ്ടത്തെ സിനിമയിലൊക്കെ ഒരുപാട് കണ്ടിട്ടുണ്ട്, അതിങ്ങോട്ട് എടുക്കണ്ട.

Related posts