കൃഷ്ണനും രാധയും ജീവിതത്തിലും ഒന്നിക്കുന്നു ! ഇനി മുതല്‍ ‘കണ്ണന്റെ മാത്രം രാധ’; ആശംസകളുമായി ആരാധകരും…

ഇന്ത്യയില്‍ ഏറെ ജനപ്രിയമായ പരമ്പരയാണ് രാധ കൃഷ്ണ. മലയാളത്തില്‍ കണ്ണന്റെ രാധ എന്ന പേരില്‍ മൊഴിമാറ്റി എത്തിയ പരമ്പര കേരളത്തിലും വലിയ ഹിറ്റായിരുന്നു.

യാദവകുലത്തിന്റെയും ശ്രീകൃഷ്ണന്റെയും അറിയാക്കഥകളുമായി സൂപ്പര്‍ഹിറ്റ് പരമ്പര കണ്ണന്റെ രാധ മുന്നേറുന്നത്. ഭഗവാന്‍ കൃഷ്ണന്റെയും രാധയുടെയും പ്രണയ കഥയാണ് സീരിയലിന്റെ പ്രമേയവും.

നിരവധി പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ച പരമ്പരക്ക് നിരവധി ആരാധകരാണുള്ളത്. എന്നാല്‍ ഇപ്പോള്‍ പരമ്പരയില്‍ കൃഷ്ണനായി വേഷമിടുന്ന സുമേദിനും രാധയായി വേഷമിടുന്ന മല്ലികയും വിവാഹിതരാകാന്‍ പോകുന്നു എന്നുള്ള വാര്‍ത്തയാണ് പുറത്തു വരുന്നത്.

ഇരുവര്‍ക്കും നിരവധി ആരാധകരാണ് ഉള്ളത്. പരമ്പരയില്‍ ജോഡികളായി എത്തുന്ന ഇരുവരും തമ്മില്‍ നല്ല ചേര്‍ച്ചയാണെന്നും ആരാധകര്‍ പറയുന്നു.ജീവിതത്തിലും മിനി സ്‌ക്രീനില്‍ ഒന്നിച്ചെത്തിയ ഇരുവരും ഒന്നിക്കാന്‍ പോകുവാണെന്നുള്ള സൂചനയാണ് പുറത്തുവരുന്നത്.

ഇരുവരുടെയും കുടുംബങ്ങള്‍ തമ്മില്‍ വിവാഹത്തെക്കുറിച്ച് സംസാരിച്ചെന്നും സൂചനയുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇരുവരും ഒന്നിച്ചുള്ള പുതിയ ചിത്രങ്ങളും വൈറലായി മാറിയിട്ടുണ്ട്.

Related posts

Leave a Comment