ഓംഹ്രീം തലമാറട്ടെ…അല്ലിത് ! സ്ലിം ബ്യൂട്ടിയായതിന്റെ പിന്നിലെ രഹസ്യം വെളിപ്പെടുത്തി കൃഷ്ണപ്രഭ; വീഡിയോ കാണാം…

മലയാളികളുടെ പ്രിയനടിയാണ് കൃഷ്ണപ്രഭ. മലയാള സിനിമാരംഗത്ത് സജീവമായ നടി സോഷ്യല്‍ മീഡിയയിലും ആക്ടീവാണ്.

ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് അഭിനയ ജീവിതത്തിന് തുടക്കമെങ്കിലും പിന്നീട് സീരിയസായ കഥാപാത്രങ്ങളിലും തിളങ്ങാന്‍ താരത്തിനായി.

കുറച്ചു സീനുകളില്‍ പോലും വന്നു പ്രേക്ഷകരുടെ ശ്രദ്ധ നേടാനുള്ള മിടുക്കാണ് ഈ നടിയെ വേറിട്ട് നിര്‍ത്തുന്നത്. ഈ അടുത്തിടെ കൃഷ്ണ പ്രഭയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വലിയ രീതിയിലാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്.

തടി കുറച്ച് സ്ലിമായി, ഗംഭീര മേക്കോവറില്‍ ആയിരുന്നു കൃഷ്ണപ്രഭയുടെ ഈ ഫോട്ടോഷൂട്ട്. വളരെ മികച്ച ശാരീരിക മാറ്റമാണ് ഈ ചിത്രങ്ങളില്‍ കൃഷ്ണപ്രഭയില്‍ കാണാന്‍ സാധിച്ചത്.

ഈ മാറ്റത്തിനു പിന്നിലെ രഹസ്യമായിരുന്നു പലര്‍ക്കും അറിയേണ്ടത്. വര്‍ക്ക് ഔട്ടും കൃത്യമായ ഡയറ്റ് പ്ലാനുമാണ് ആ രഹസ്യത്തിനു പിന്നിലെന്നാണ് കൃഷ്ണപ്രഭ പറയുന്നത്.

ഏതായാലും ഇപ്പോള്‍ ആ രഹസ്യം വെളിപ്പെടുത്തി കൊണ്ടുള്ള വീഡിയോ പങ്കു വെച്ചിരിക്കുകയാണ് കൃഷ്ണ പ്രഭ. തന്റെ സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് ഈ കാര്യം ആരാധകര്‍ക്ക് മുന്നില്‍ താരം എത്തിച്ചത്. ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്.

”ഈ വീഡിയോ എന്റെ ശരീരപരിവര്‍ത്തനത്തെക്കുറിച്ചാണ് എന്റെ വര്‍ക്കൗട്ട് പതിവ്, വ്യായാമങ്ങള്‍, പരിശീലനം, എല്ലാം.. നിങ്ങള്‍ ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു..” എന്നാണ് വീഡിയോ യൂട്യൂബില്‍ പങ്കു വെച്ച് കൊണ്ട് കൃഷ്ണ പ്രഭ കുറിച്ചത്.

വര്‍ക്കൗട്ടുകള്‍ വളരെ കഠിനമാണല്ലോ എന്ന രീതിയിലുള്ള ഒട്ടേറെ കമന്റുകള്‍ ഇപ്പോള്‍ ആ വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.

Related posts

Leave a Comment