അ​ന്ന് 3000, ഇ​ന്ന് 69,000, ഷോ​ക്ക​ടി​പ്പി​ച്ച് വൈ​ദ്യു​തി ബി​ല്ല്; ആദ്യം പണം അടയ്ക്ക്, പരാതി പിന്നീട് പരിഹരിക്കാമെന്ന് കെഎസ്ഇബി ജീവനക്കാർ


പ​ഴ​യ​ങ്ങാ​ടി: കോ​വി​ഡ് കാ​ര​ണം മീ​റ്റ​ർ റീ​ഡിം​ഗ് എ​ടു​ക്കാ​തി​രു​ന്ന വൈ​ദ്യു​ത ബോ​ർ​ഡ് നാ​ല് മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷം റീ​ഡിം​ഗ് എ​ടു​ത്ത് ബി​ല്ല് ന​ൽ​കി​യ​പ്പോ​ൾ ഉ​പ​ഭോ​ക്താ​വ് അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ഷോ​ക്ക​ടി​ച്ചു.​ര​ണ്ടു മാ​സം കൂ​ടു​മ്പോ​ൾ 1000 രൂ​പ വൈ​ദ്യു​ത ബി​ല്ലാ​യി കി​ട്ടി​യി​രു​ന്ന ഉ​പ​ഭോ​ക്താ​വി​ന് 10,000 രൂ​പ​യ്ക്ക് അ​ടു​ത്താ​യി ബി​ല്ല്.

സെ​ക്ഷ​ൻ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ പൈ​സ മു​ഴു​വ​നാ​യി അ​ട​യ്ക്ക​ണ​മെ​ന്നും പ​രാ​തി പി​ന്നീ​ട് പ​രി​ശോ​ധി​ക്കാ​മെ​ന്നു​മാ​ണ് പ​റ​ഞ്ഞ​ത്. മി​ക്ക​വാ​റും വീ​ടു​ക​ളി​ലെ വൈ​ദ്യു​ത ബി​ല്ലി​ലും ഇ​ത്ത​ര​ത്തി​ൽ വ​ർ​ധ​ന​യു​ണ്ട്.

ര​ണ്ടു​മാ​സം 3000 രൂ​പ ബി​ല്ല് അ​ട​യ്ക്കു​ന്ന പു​തി​യ​ങ്ങാ​ടി കോ​ഴി​ബ​സാ​റി​ലെ ഒ​രു ഉ​പ​ഭോ​ക്താ​വി​ന് വ​ന്ന ബി​ല്ല് 69,275 രൂ​പ​യാ​ണ്. ബി​ല്ലി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് ലീ​ഗ് പ​ഴ​യ​ങ്ങാ​ടി മേ​ഖ​ലാ ക​മ്മി​റ്റി എ​രി​പു​രം വൈ​ദ്യു​തി ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചി​ന് ഒ​രു​ങ്ങു​ക​യാ​ണ്.

Related posts

Leave a Comment