പി​ന്നാ​ലെ വ​രു​ന്ന ബ​സി​ൽ ക​യ​റ്റി വിട്ടാല്‍ പോരേ ? ടി​ക്ക​റ്റ് തു​ക തി​രി​കെ ന​ൽ​കി​യി​ല്ല; കെഎ​സ്ആ​ർ​ടി​സി ബ​സ് ക​ണ്ട​ക്‌‌ടറെ​യും ഡ്രൈ​വ​റെ​യും തോ​ട്ടി​ലേക്ക് തള്ളിയിട്ടു

കു​മ​ര​കം: കെഎസ്ആ​ർ​ടി​സി ബ​സ് പ​ഞ്ച​റാ​യ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ പ​ണം തി​രി​കെ ന​ല്കാ​ത്ത​തി​ന്‍റെ പേ​രി​ൽ യാ​ത്ര​ക്കാ​ര​ൻ ബ​സ് ഡ്രൈ​വ​റെ​യും ക​ണ്ട​ക്്ട​റെ​യും മ​ർ​ദി​ച്ച് തോ​ട്ടി​ലേ​ക്ക് ത​ള്ളി​യി​ട്ടു.

പ​രി​ക്കേ​റ്റ ഡ്രൈ​വ​ർ സി​ന്തി​ൽ രാ​ജ്, ക​ണ്ട​ക്ട​ർ ക​ണ്ണ​ങ്ക​രി സ്വ​ദേ​ശി കു​ഞ്ഞു​മോ​ൻ (46) എ​ന്നി​വ​രെ കു​മ​ര​കം ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.30ന് ​കു​മ​ര​കം പു​ത്ത​ൻ റോ​ഡി​നു സ​മീ​പം ഷാ​പ്പും​പ​ടി ജം​ഗ്ഷ​നി​ലാ​ണ് സം​ഭ​വം.

ചേ​ർ​ത്ത​ല – കോ​ട്ട​യം റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന കെഎ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ ട​യ​ർ പ​ഞ്ച​റാ​യ​തോ​ടെ​യാ​ണ് സം​ഭ​വ​ത്തി​നു തു​ട​ക്കം. ഇ​തോ​ടെ ബ​സ് യാ​ത്ര​ക്കാ​ര​നാ​യ ചെ​ങ്ങ​ളം സ്വ​ദേ​ശി ബാ​ബു തു​ട​ർ യാ​ത്ര​ക്കാ​യി ടി​ക്ക​റ്റ് തു​ക​യി​ൽ നി​ന്നും 10 രൂ​പ തി​രി​കെ ചോ​ദി​ച്ചെ​ങ്കി​ലും പി​ന്നാ​ലെ വ​രു​ന്ന ബ​സി​ൽ ക​യ​റ്റി വി​ടാ​മെ​ന്ന് ക​ണ്ട​ക്ട​ർ അ​റി​യി​ച്ച​തോ​ടെ വാ​ക്കേ​റ്റ​വും കയ്യേ​റ്റ​വും ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ സ്ഥ​ല​ത്തി​നു സ​മീ​പ​മു​ള്ള ല​ക്ഷ്മി ബാ​ർ സ്റ്റോ​പ്പി​ൽ നി​ന്നു​മാ​ണ് ബാ​ബു ബ​സി​ൽ ക​യ​റി​യ​ത്. കു​മ​ര​കം എ​സ്ഐ ജി. ​ര​ജ​ൻ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് എ​ത്തിയാണ് ക​ണ്ട​ക്ട​റേ​യും ഡ്രൈ​വ​റേ​യും ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ബാ​ബു​വി​നെ പ്ര​തി​യാ​ക്കി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

Related posts