കെ​എ​സ്ആ​ർ​ടി​സി: ശ​മ്പ​ളം ജി – ​സ്പാ​ർ​ക്കി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ച്ചി​ട്ട് ന​ല്കി​യാ​ൽ മ​തി​


പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ
ചാ​ത്ത​ന്നൂ​ർ: ജി- ​സ്പാ​ർ​ക്ക് സോ​ഫ്റ്റ് വെ​യ​റി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ച്ച ശേ​ഷം കെഎ​സ്ആ​ർടിസി ജീ​വ​ന​ക്കാ​ർ​ക്ക് ശ​മ്പ​ളം ന​ല്കി​യാ​ൽ മ​തി​യെ​ന്ന് ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ ബി​ജു പ്ര​ഭാ​ക​ര​ൻ ജ​ന​റ​ൽ മാ​നേ​ജ​ർക്ക് (എ​ഫ് ആൻഡ് എ)​ ക​ർ​ശ​ന നി​ർ​ദ്ദേ​ശം ന​ല്കി. ജൂ​ൺ മാ​സ​ത്തെ ശ​മ്പ​ളം വൈ​കാ​ൻ ഇ​ത് കാ​ര​ണ​മാ​യേ​ക്കും.

ഡ​സ്ക് ഓ​പ്പ​റേ​റ്റിം​ഗ് സി​സ്റ്റം (ഡി ​ഒ എ​സ്) ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ഇ​തു​വ​രെ ശ​മ്പ​ള വി​ത​ര​ണം. മേ​യ് മാ​സ​ത്തെ ശ​മ്പ​ളം മു​ത​ലാ​ണ് ജി-​സ്പാ​ർ​ക്ക് മു​ഖേ​ന​യാ​ക്കി​യ​ത്.​

ഡിഒ​എ​സും ജി- ​സ്പാ​ർ​ക്കും ത​മ്മി​ൽ ഒ​ത്തു​നോ​ക്കി​യ​പ്പോ​ൾ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​ത്തി​ൽ വ്യ​ത്യാ​സം ഉ​ണ്ടാ​യി. 26,054 ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​ത്തി​ൽ ജി-​സ്പാ​ർ​ക്കി​ലും ഡി.​ഒ.​എ​സിലും കൃ​ത്യ​മാ​യി വ​ന്ന​ത് 25,375 ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​മാ​ണ്.

ജി-​സ്പാ​ർ​ക്കി​ലൂ​ടെ 341 ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം പ്രോ​സ​സ്സ് ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ല്ല.​ജൂ​ൺ മാ​സ​ത്തെ ശ​മ്പ​ളം മു​ത​ൽ ശ​മ്പ​ളം കൃ​ത്യ​മാ​യി​രി​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ശ​ന നി​ർ​ദ്ദേ​ശം. ​

ജി -സ്പാ​ർ​ക്കി​ൽ ത​യാ​റാ​ക്കു​ന്ന ശ​മ്പ​ള​ബി​ൽ ഡി ​ഒ എ​സിലും ഒ​ത്തു നോ​ക്കി കൃ​ത്യ​ത വ​രു​ത്ത​ണം. ഓ​ഡി​റ്റിം​ഗി​ൽ അ​ഞ്ചു രൂ​പ​യു​ടെ വ്യ​ത്യാ​സ​മാ​ണെ​ങ്കി​ൽ ബി​ൽ പാ​സ്സാ​ക്കാ​മെ​ന്നും നി​ർ​ദ്ദേ​ശ​മു​ണ്ട്.

അ​ഞ്ചു രൂ​പ​യി​ല​ധി​കം വ്യ​ത്യാ​സം വ​ന്നാ​ൽ ബി​ൽ കാ​ൻ​സ​ൽ ചെ​യ്തു കൃ​ത്യ​മാ​യ പു​തി​യ ബി​ൽ ത​യാ​റാ​ക്ക​ണം.

Related posts

Leave a Comment