വിവാഹമോചനം നേടി ഏഴുവര്‍ഷത്തിനു ശേഷം വീണ്ടും ഒന്നിച്ച് പ്രിയ രാമനും രഞ്ജിത്തും ! വിവാഹവാര്‍ഷികം ആഘോഷിച്ച് ദമ്പതികള്‍…

സിനിമതാരങ്ങളുടെ വിവാഹവും വിവാഹമോചനവുമെല്ലാം വാര്‍ത്തയാകാറുണ്ട്. വിവാഹമോചനം നേടിയ ശേഷം പുതിയ പങ്കാളിയെ വിവാഹം ചെയ്യുന്നവരും കുറവല്ല.

എന്നാല്‍ വിവാഹമോചനം നേടിയ താരങ്ങള്‍ വീണ്ടും ഒന്നിച്ച് ജീവിക്കുന്ന കാഴ്ച അപൂര്‍വ്വമാണ്. നടി പ്രിയ രാമനും നടന്‍ രഞ്ജിത്തും ഇത്തരത്തില്‍ വീണ്ടും ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഇപ്പോള്‍.

2014ല്‍ വിവാഹമോചിതരായ ഇരുവരും ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ഒന്നിക്കുന്നത്. തങ്ങളുടെ 22ാം വിവാഹവാര്‍ഷിക ദിനത്തിലാണ് ഒന്നിച്ചുള്ള ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടാണ് വീണ്ടും ഒരുമിച്ചു ജീവിക്കാന്‍ ആരംഭിച്ച വിവരം പ്രിയ രാമനും രഞ്ജിത്തും വ്യക്തമാക്കിയത്.

”ആരാധകരുടെ സ്‌നേഹ ആശംസകളാല്‍ ഞങ്ങളുടെ ഇപ്പോഴത്തെ ജീവിതം വളരെ മനോഹരമായിരിക്കുന്നു” എന്ന് ചിത്രങ്ങള്‍ക്കൊപ്പം രഞ്ജിത്ത് കുറിച്ചു. 1999ല്‍ നേസം പുതുസ് എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചതോടെയാണ് രഞ്ജിത്തും പ്രിയാരാമനും പ്രണയത്തിലായത്.

വൈകാതെ ഇരുവരും വിവാഹിതരാവുകയും ചെയ്തു. വിവാഹമോചനത്തിന് ശേഷം മക്കളുടെ സംരക്ഷണം പ്രിയ ഏറ്റെടുക്കുകയും ചെയ്തു. തുടര്‍ന്ന് പ്രിയ രാമന്‍ സിനിമകളില്‍ നിന്നും മാറി കൂടുതല്‍ തമിഴ് ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിക്കാന്‍ തുടങ്ങി.

തമിഴിലും മലയാളത്തിലും വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ രഞ്ജിത്ത് 2014ല്‍ തന്നെ നടി രാഗസുധയെ വിവാഹം ചെയ്തു.

എന്നാല്‍ 2015ല്‍ തന്നെ വിവാഹ മോചിതരാവുകയും ചെയ്തു. തുടര്‍ന്ന് ടെലിവിഷന്‍ സീരിയലുകളില്‍ സജീവമാവുകയായിരുന്നു.

Related posts

Leave a Comment