കെഎസ്ആർടിസി: യാ​ത്ര​ക്കാ​രു​ടെ പ്ര​തി​നി​ധി​ക​ളെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി ഉ​പ​ദേ​ശ​ക സ​മി​തി

ചാ​ത്ത​ന്നൂ​ർ: കെഎ​സ്ആ​ർ​ടി​സി യാ​ത്ര​ക്കാ​രു​ടെ പ്ര​തി​നി​ധി​ക​ളെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി ഉ​പ​ദേ​ശ​ക സ​മി​തി രൂ​പീ​ക​രി​ച്ചു. ആ​ദ്യ ഘ​ട്ട​ത്തി​ൽ 41 അം​ഗ​ങ്ങ​ളു​ണ്ടാ​യി​രു​ന്ന ഉ​പ​ദേ​ശ​ക​സ​മി​തി​യി​ൽ ഇ​പ്പോ​ൾ യാ​ത്ര​ക്കാ​രു​ടെ പ്ര​തി​നി​ധി​ക​ളാ​യ 30 അം​ഗ​ങ്ങ​ളെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി വി​പു​ലീ​ക​രി​ച്ച​ത്. കെ​എ​സ്ആ​ർ​ടി​സി​യു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ഠനം ന​ട​ത്തി​യ കൊ​ൽ​ക്ക​ത്ത​യി​ലെ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് റി​ട്ട. പ്രൊ​ഫ​സ​ർ സു​ശീ​ൽ ഖ​ന്ന​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കെ​എ​സ്ആ​ർ​ടി​യി​ൽ അ​ഡ്വൈ​സ​റി ബോ​ർ​ഡ് രൂ​പീ​ക​രി​ച്ച​ത്.

സെ​ന്‍റർ ഫോ​ർ ക​ൺ​സ്യൂ​മ​ർ എ​ഡ്യു​ക്കേ​ഷ​ൻ മാ​നേ​ജിം​ഗ് ട്ര​സ്റ്റി ജ​യിം​സ് വ​ട​ക്ക​ൻ, ഡി​ജോ കാ​പ്പ​ൻ, കെ.​സി.​ചാ​ക്കോ, പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​മാ​ൻ ജ​യ്സ​ൺ​ മാ​ന്തോ​ട്ടം എ​ന്നി​വ​രും പു​ന​ഃസം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട സ​മി​തി​യി​ൽ അം​ഗ​ങ്ങ​ളാ​ണ്.

അ​തി​ൽ 21 പേ​ർ കെ​എ​സ്ആ​ർ​ടി​സി​യി​ലെ വി​വി​ധ തൊ​ഴി​ലാ​ളി സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളും, 7 പേ​ർ നി​യ​മ​സ​ഭ​യി​ൽ പ്ര​തി​നി​ധ്യം ഉ​ള്ള രാ​ഷ്‌ട്രീ​യ പാ​ർ​ട്ടി​ക​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളും, ഗ​താ​ഗ​ത മേ​ഖ​ല​യി​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു സ​ർ​ക്കാ​ർ നോ​മി​നേ​റ്റ് ചെ​യ്ത 4 പേ​രും, മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്, കേ​ര​ള റോ​ഡ് സു​ര​ക്ഷ അ​തോ​റി​റ്റി, ശ്രീ​ചി​ത്തി​ര തി​രു​നാ​ൾ കോ​ളജ് ഓ​ഫ് എ​ഞ്ചി​നീ​യ​റിം​ഗ്, പോ​ലീ​സ് വ​കു​പ്പ് എ​ന്നി​വ​യി​ൽ നി​ന്നാ​യി 4 പേ​രും, കെ​എ​സ്ആ​ർ​ടി​സി​യി​ൽ നി​ന്നു​ള്ള 5 ഉ​ദ്യോ​ഗ​സ്ഥ​രും അ​ട​ങ്ങു​ന്ന​താ​ണ് നി​ല​വി​ൽ അം​ഗീ​ക​രി​ച്ച ഉ​പ​ദേ​ശ​ക സ​മി​തി.

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ

Related posts

Leave a Comment