കെ​എ​സ്ആ​ര്‍​ടി​സി വി​ളി​ക്കു​ന്നു… ക്രി​സ്മ​സ്-പു​തു​വ​ത്സ​രം അ​ടി​ച്ചു​പൊ​ളി​ക്കാം

കോ​ട്ട​യം: പു​തു​വ​ര്‍​ഷ​ത്തെ വ​ര​വേ​ല്‍​ക്കാ​ന്‍ ബ​ജ​റ്റ് ടൂ​റി​സം യാ​ത്ര​ക​ളു​മാ​യി കെ​എ​സ്ആ​ര്‍​ടി​സി ഒ​രു​ങ്ങി. ക്രി​സ്മ​സ് അ​വ​ധി​ക്കാ​ല​ത്ത് കു​ളി​രേ​കു​ന്ന ത​ണു​പ്പ​ത്ത് കോ​ട​മ​ഞ്ഞി​ലൂ​ടെ ന​ട​ക്കാ​നും, നൂ​ല്‍​മ​ഴ ആ​സ്വ​ദി​ച്ച് മൂ​ട​ല്‍​മ​ഞ്ഞ് വ​ക​ഞ്ഞു​മാ​റ്റി തേ​യി​ല​ത്തോ​ട്ട​ത്തി​ലൂ​ടെ യാ​ത്ര പോ​കാ​നു​മു​ള്ള അ​വ​സ​ര​ങ്ങ​ളാ​ണു കെ​എ​സ്ആ​ര്‍​ടി​സി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

പൊ​ന്മു​ടി, തെ​ന്മ​ല, കാ​പ്പു​കാ​ട്, ആ​ഴി​മ​ല, കോ​വ​ളം, മ​ല​ക്ക​പ്പാ​റ, ച​തു​രം​ഗ​പ്പാ​റ, മാ​മ​ല​ക്ക​ണ്ടം, മ​റ​യൂ​ര്‍, വ​ട്ട​വ​ട, രാ​മ​ക്ക​ല്‍​മേ​ട്, വാ​ഗ​മ​ണ്‍ യാ​ത്ര​ക​ളാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. സീ ​അ​ഷ്ട​മു​ടി, ഗ​വി, ക​പ്പ​ല്‍ യാ​ത്ര എ​ന്നീ ട്രി​പ്പു​ക​ള്‍​ക്കു പു​റ​മെ ശി​വ​ഗി​രി തീ​ര്‍​ഥാ​ട​നം, പ​ന്ത​ളം ക്ഷേ​ത്രം, കൊ​ട്ടാ​ര​ക്ക​ര ഗ​ണ​പ​തി ക്ഷേ​ത്രം, തി​രു വൈ​രാ​ണി​ക്കു​ളം, അ​യ്യ​പ്പ​ദ​ര്‍​ശ​ന പാ​ക്കേ​ജ് എ​ന്നി​വ​യും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഡി​സം​ബ​ര്‍, ജ​നു​വ​രി മാ​സ​ത്തി​ലെ കാ​ലാ​വ​സ്ഥ സൗ​ന്ദ​ര്യം അ​ടു​ത്ത​റി​യാ​ന്‍ അ​വ​സ​രം ഒ​രു​ക്കു​ക​യാ​ണ് ബ​ജ​റ്റ് ടൂ​റി​സ​ത്തി​ലു​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ക്രി​സ്മ​സ് അ​വ​ധി ദി​വ​സ​ങ്ങ​ളി​ലാ​ണ് യാ​ത്ര ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പ്ര​ശാ​ന്ത് വേ​ലി​ക്ക​കം അ​റി​യി​ച്ചു.

ബ​ജ​റ്റ് ടൂ​റി​സം പ​ദ്ധ​തി​യി​ലൂ​ടെ ജി​ല്ല​യി​ല്‍ ന​വം​ബ​റി​ലെ വ​രു​മാ​നം 40 ല​ക്ഷം രൂ​പ​യാ​ണ്. കൂ​ത്താ​ട്ടു​കു​ളം ഡി​പ്പോ​യി​ല്‍​നി​ന്നു​ള്ള ബ​ജ​റ്റ് ടൂ​റി​സം സ​ര്‍​വീ​സും ജി​ല്ല​യു​ടെ ക​ണ​ക്കി​ലാ​ണു​ള്‍​പ്പെ​ടു​ത്തു​ന്ന​ത്.

വി​വി​ധ ഡി​പ്പോ​ക​ളി​ലെ ബു​ക്കിം​ഗ് ന​മ്പ​ര്‍ എ​രു​മേ​ലി- 9562269963, 9447287735, പൊ​ന്‍​കു​ന്നം- 9497888032, 6238657110. ഈ​രാ​റ്റു​പേ​ട്ട- 9497700814, 9526726383. പാ​ലാ- 9447572249, 9447433090. വൈ​ക്കം – 9995987321, 9072324543. കോ​ട്ട​യം- 8089158178, 9447462823. ച​ങ്ങ​നാ​ശേ​രി- 8086163011, 9846852601. കൂ​ത്താ​ട്ടു​കു​ളം- 9497415696, 9497883291.

Related posts

Leave a Comment