അ​നാ​ഥ​യാ​യ നേ​പ്പാ​ൾ സ്വ​ദേ​ശി​നി​ക്ക് ക​രു​ത​ലാ​യി കേ​ര​ളം; ഷി​ബു​വി​ന്‍റെ ഹൃ​ദ​യ​ത്തു​ടി​പ്പു​ക​ൾ ഇ​നി ദു​ർ​ഗ കാ​മി​യ​ൽ സ്പ​ന്ദി​ച്ച് തു​ടു​ങ്ങും

തി​രു​വ​ന​ന്ത​പു​രം/ കൊ​ച്ചി: രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി ഒ​രു ജി​ല്ലാ​ത​ല ആ​ശു​പ​ത്രി​യി​ല്‍ ഹൃ​ദ​യം മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ അ​ഭി​മാ​ന​ത്തി​ല്‍ എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി.

നേ​പ്പാ​ള്‍ സ്വ​ദേ​ശി​നി ദു​ര്‍​ഗ കാ​മി(22)​ക്കാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് മ​സ്തി​ഷ്ക​മ​ര​ണം സം​ഭ​വി​ച്ച കൊ​ല്ലം ചി​റ​യ്ക്ക​ര ഇ​ട​വ​ട്ടം സ്വ​ദേ​ശി എ​സ്. ഷി​ബു​വി​ന്‍റെ (46) ഹൃ​ദ​യം മാ​റ്റി​വ​ച്ച​ത്.

ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്‍റെ ഹെ​ലി​കോ​പ്റ്റ​റി​ലാ​ണ് ഷി​ബു​വി​ന്‍റെ ഹൃ​ദ​യം എ​റ​ണാ​കു​ള​ത്തേ​ക്കു കൊ​ണ്ടു​പോ​യ​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ക്ര​മീ​ക​ര​ണ​ങ്ങ​ളൊ​രു​ക്കി. അ​വ​യ​വം മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​ക​ൾ ന​ട​ന്ന ആ​ശു​പ​ത്രി​ക​ളി​ലേ​ക്കു​ള്ള വ​ഴി​ക​ളി​ൽ റോ​ഡ് ക്ലി​യ​റ​ൻ​സ് പോ​ലീ​സ് സാ​ധ്യ​മാ​ക്കി. മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, പോ​ലീ​സ്, ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ൾ എ​ന്നി​വ സം​യു​ക്ത​മാ​യി പ്ര​വ​ർ​ത്തി​ച്ചു. കെ ​സോ​ട്ടോ​യാ​ണ് അ​വ​യ​വ​വി​ന്യാ​സം ഏ​കോ​പി​പ്പി​ച്ച​ത്.

ക​ഴ​ക്കൂ​ട്ട​ത്ത് ഹോ​ട്ട​ലി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന ഷി​ബു വീ​ട്ടി​ലേ​ക്ക് സ്കൂ​ട്ട​റി​ൽ വ​രു​ന്ന വ​ഴി ഈ ​മാ​സം 14ന് ​കൊ​ല്ല​ത്തെ മൂ​ക്കാ​ട്ടു​ക്കു​ന്ന് എ​ന്ന സ്ഥ​ല​ത്ത് സ്കൂ​ട്ട​റി​ൽ​നി​ന്നു വീ​ഴു​ക​യാ​യി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കേ ക​ഴി​ഞ്ഞ ദി​വ​സം മ​സ്തി​ഷ്ക​മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ക​യും അ​വ​യ​വ​ദാ​ന​ത്തി​ന് കു​ടും​ബാം​ഗ​ങ്ങ​ൾ സ​മ്മ​തം ന​ൽ​കു​ക​യു​മാ​യി​രു​ന്നു. ശ​കു​ന്ത​ള​യാ​ണ് ഷി​ബു​വി​ന്‍റെ അ​മ്മ. സ​ഹോ​ദ​രി: ഷി​ജി.

ദു​ർ​ഗ​യെ ചി​കി​ത്സ​യ്ക്കാ​യി എ​ത്തി​ച്ച​ത് അ​നാ​ഥാ​ല​യം ന​ട​ത്തി​പ്പു​കാ​ര​നാ​യ മ​ല​യാ​ളി
എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍​നി​ന്ന് കാ​ര്‍​ഡി​യോ തൊ​റാ​സി​ക് സ​ര്‍​ജ​ന്‍ ഡോ. ​ജോ​ര്‍​ജ് വാ​ളൂ​രാ​ന്‍, സീ​നി​യ​ര്‍ കാ​ര്‍​ഡി​യോ​ള​ജി​സ്റ്റ് ഡോ. ​ജി​യോ പോ​ള്‍ എ​ന്നി​വ​ര്‍ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ഹൃ​ദ​യം എ​ടു​ക്കു​ന്ന​തി​നാ​യി പോ​യി​രു​ന്നു. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ര​ണ്ടു മ​ണി​ക്കൂ​ര്‍ നീ​ണ്ട ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ഷി​ബു​വി​ന്‍റെ ഹൃ​ദ​യം എ​ടു​ത്തു.

തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.05ന് ​ഹൃ​ദ​യ​വു​മാ​യി ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്‍റെ ഹെ​ലി​കോ​പ്റ്റ​റി​ല്‍ പു​റ​പ്പെ​ട്ട വൈ​ദ്യ​സം​ഘം 2.50ഓ​ടെ ഗ്രാ​ന്‍​ഡ് ഹ​യാ​ത്ത് ഹോ​ട്ട​ല്‍ ഹെ​ലി​പാ​ഡി​ല്‍ ലാ​ന്‍​ഡ് ചെ​യ്തു. 2.56ന് ​അ​വി​ടെ​നി​ന്നു ഹൃ​ദ​യ​വു​മാ​യി കു​തി​ച്ച ആം​ബു​ല​ന്‍​സ് മൂ​ന്നി​ന് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി. തൊ​ട്ടു​പി​ന്നാ​ലെ കാ​ര്‍​ഡി​യോ തൊ​റാ​സി​ക് സ​ര്‍​ജ​ന്‍ ഡോ. ​ജോ​ര്‍​ജ് വാ​ളൂ​രാ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ശ​സ്ത്ര​ക്രി​യ​യും ന​ട​ത്തി.

എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ഹൃ​ദ​യം മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ ന​ട​ത്താ​നാ​യി മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യ​ത്.

അ​നാ​ഥ​യാ​യ ദു​ര്‍​ഗ​യ്ക്ക് ഒ​രു അ​നു​ജ​ന്‍ മാ​ത്ര​മാ​ണു​ള്ള​ത്. ഹൃ​ദ്‌​രോ​ഗം മൂ​ലം അ​മ്മ​യും മൂ​ത്ത സ​ഹോ​ദ​രി​യും മ​രി​ച്ചി​രു​ന്നു. നോ​ക്കാ​ന്‍ ആ​രു​മി​ല്ലാ​ത്ത​തി​നാ​ല്‍ അ​നാ​ഥാ​ല​യ​ത്തി​ലാ​യി​രു​ന്നു ദു​ര്‍​ഗ​യും സ​ഹോ​ദ​ര​നും ക​ഴി​ഞ്ഞി​രു​ന്ന​ത്. വ​ന്‍ ചി​കി​ത്സാ​ച്ചെ​ല​വ് കാ​ര​ണം അ​നാ​ഥാ​ല​യം ന​ട​ത്തി​പ്പു​കാ​ര​നാ​യ മ​ല​യാ​ളി​യാ​ണ് ചി​കി​ത്സ​യ്ക്കാ​യി കേ​ര​ള​ത്തി​ലെ​ത്തി​ച്ച​ത്.

ഷി​ബു ഇ​നി ഏ​ഴു പേ​രി​ലൂ​ടെ ജീ​വി​ക്കും

വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​സ്തി​ഷ്ക​മ​ര​ണം സം​ഭ​വി​ച്ച ഷി​ബു​വി​ന്‍റെ ഏ​ഴ് അ​വ​യ​ങ്ങ​ളാ​ണു ദാ​നം ചെ​യ്ത​ത്.

ഒ​രു വൃ​ക്ക തി​രു​വ​ന​ന്ത​പു​രം സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​യും ഒ​രു വൃ​ക്ക കൊ​ല്ലം ട്രാ​വ​ൻ​കൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​യും ക​ര​ൾ തി​രു​വ​ന​ന്ത​പു​രം കിം​സ് ആ​ശു​പ​ത്രി​യി​ലെ​യും ര​ണ്ടു നേ​ത്ര​പ​ട​ല​ങ്ങ​ൾ റീ​ജ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഒ​ഫ്ത്താ​ൽ​മോ​ള​ജി​യി​ലെ​യും രോ​ഗി​ക​ൾ​ക്കാ​ണു ന​ൽ​കി​യ​ത്.

ഇ​തു​കൂ​ടാ​തെ തി​രു​വ​ന​ന്ത​പു​രം സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സ്ഥാ​പി​ച്ച സ്കി​ൻ ബാ​ങ്കി​ലേ​ക്ക് ഷി​ബു​വി​ന്‍റെ ച​ർ​മ​വും ന​ൽ​കി.

Related posts

Leave a Comment