അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു;  ശമ്പളം ല​ഭി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച കെഎസ്ആര്‍ടിസി ഡ്രൈ​വ​ർ​ക്കെ​തി​രേ കേ​സ്

കോ​ഴി​ക്കോ​ട്: ശ​ന്പ​ളം കി​ട്ടാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച കെഎസ്ആര്‍ടിസി ഡ്രൈ​വ​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സ്. കോ​ഴി​ക്കോ​ട് ഡി​പ്പോ​യി​ലെ ഡ്രൈ​വ​ർ സു​രേ​ഷ് ചാ​ലി​പു​ര​യി​ലി​നെ​തി​രേ​യാ​ണു കെഎസ്ആര്‍ടിസി അ​ധി​കൃ​ത​രു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത​ത്. വാ​ഹ​നം ത​ട​ഞ്ഞ് ഒൗ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​നാ​ണ് കേ​സ്.

ബു​ധ​നാ​ഴ്ച കെഎസ്ആര്‍ടിസി​യു​ടെ പ​ണം കൊ​ണ്ടു​പോ​യ വാ​ഹ​നം പ്ര​തി​ഷേ​ധ​സൂ​ച​ക​മാ​യി 15 മി​നി​റ്റ് സു​രേ​ഷ് ത​ട​ഞ്ഞി​രു​ന്നു. കെഎസ്ആര്‍ടിസിയു​ടെ ഡി​പ്പോ ക​ള​ക്ഷ​ൻ അ​ട​യ്ക്കാ​നാ​യി പു​റ​പ്പെ​ട്ട ജീ​പ്പ് കോ​ഴി​ക്കോ​ട് ടെ​ർ​മി​ന​ലി​ലാ​യി​രു​ന്നു സു​രേ​ഷ് ത​ട​ഞ്ഞ​ത്. കൊ​ടി​യു​മാ​യി മു​ദ്രാ​വാ​ക്യം മു​ഴ​ക്കി ജീ​പ്പി​ന് മു​ന്നി​ൽ​നി​ന്ന് പ്ര​തി​ഷേ​ധി​ച്ച സു​രേ​ഷ് മു​ദ്രാ​വാ​ക്യ​വും മു​ഴ​ക്കി. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു.

സം​ഭ​വ​ത്തി​ൽ കെഎസ്ആര്‍ടിസി വി​ജി​ല​ൻ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ജി​ല്ലാ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. ഡ്രൈ​വ​ർ​ക്കെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് റി​പ്പോ​ർ​ട്ട്. കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി​യാ​യ സു​രേ​ഷ് 10 വ​ർ​ഷ​മാ​യി ക​ഐ​സ്ആ​ർ​ടി​സി​യി​ൽ ഡ്രൈ​വ​റാ​ണ്. മൂ​ന്ന് വ​ർ​ഷ​മാ​യി കോ​ഴി​ക്കോ​ട് ഡി​പ്പോ​യി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

Related posts